കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർത്ഥിനിയായ ദിയ ഫാത്തിമയാണ് മരിച്ചത്.
റെയിൽവേ ഇൻസ്പെക്ഷൻ കോച്ച് തട്ടിയാണ് അപകടം. മാരാമുറ്റം തെരുവിന് സമീപത്ത് വെച്ചാണ് ദിയ ഫാത്തിമയെ ട്രെയിൻ തട്ടിയത്.