കശുവണ്ടിക്ക് 200 രൂപ തറവല നിശ്ചയിക്കണം; യൂത്ത് ഫ്രണ്ട് (ബി)

പേരാവൂർ: കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ മനു ജോയ് ഉദ്ഘാടനം ചെയ്തു. കെ. ബേബി സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണം കേരള കോൺഗ്രസ് (ബി) സംസ്ഥാന ജന. സെക്രട്ടറി ജോസ് ചെമ്പേരി ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട് ജനറൽ സെക്രട്ടറി വിഷ്ണു.വി. നായർ, ഖജാഞ്ചി ഷമീർ മുരിങ്ങോടൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എസ്. ജോസഫ്, സംസ്ഥാന സെക്രട്ടറി എസ്.എം.കെ. മുഹമ്മദലി, ജോസഫ് കോക്കാട്ട്, കെ.കെ. രമേശൻ, രാജൻ നായർ പേരാവൂർ, രതീഷ് ചിറക്കൽ, കെ.ജി. യേശുദാസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സൈലസ് മണലേൽ (പ്രസി.), സോണി തെങ്ങുംപള്ളിൽ, കെ.വി.ഷിജു (വൈസ്.പ്രസി.), കെ.കെ.സായൂജ് രമേശൻ (ജന.സെക്ര.), ജിയോ മാത്യു (സെക്ര.), കെ.കെ. ശ്രീലാൽ (ഖജാ.).