Connect with us

Kannur

‘നേ‌ർവഴി” അത്ര നേരെയല്ല; പരാതിപ്പെടുന്നതിന് ധൈര്യം പകരാൻ പ്രചരണവുമായി എക്സൈസ്

Published

on

Share our post

കണ്ണൂർ:സ്കൂൾ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് ആവിഷ്ക്കരിച്ച നേ‌ർവഴി പ്രയോജനപ്പെടുന്നില്ല. ജില്ലയിൽ 800 വിദ്യാലയങ്ങളിൽ പദ്ധതി ആരംഭിച്ചെങ്കിലും ഇതുവരെ വിരലിലെണ്ണാവുന്ന പരാതികൾ മാത്രമാണ് ഇതുവഴി എക്സൈസിന് ലഭിച്ചിട്ടുള്ളു.

ലഹരി വിമുക്ത പദ്ധതിയായ വിമുക്തിയുടെ ഭാഗമായാണ് ലഹരിവലയിൽ അകപ്പെടുന്ന കുട്ടികളെ തുടക്കത്തിൽ തന്നെ തിരുത്താൻഅദ്ധ്യാപകരുടെ പങ്കാളിത്തത്തോടെ ‘നേർവഴി’ നടപ്പാക്കുന്നത്.പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ അദ്ധ്യാപകർക്ക് എക്സൈസ് വകുപ്പുമായി പങ്കുവച്ച് പരിഹാരം കാണണം.കേസെടുക്കാതെ കുട്ടികൾക്ക് ആവശ്യമായ ബോധവൽക്കരണം നൽകി ലഹരി ഉപയോഗം തടയുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

 

അദ്ധ്യാപകർ അറിയും

കുട്ടികളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളും പെരുമാറ്റവൈകല്യവുമെല്ലാം ആദ്യം മനസ്സിലാക്കാൻ കഴിയുന്നത് അദ്ധ്യാപക‌ർക്കാണ്. ഇത് കണക്കിലെടുത്താണ് അദ്ധ്യാപകരെ പദ്ധതിയുടെ ഭാഗമാക്കിയത്.വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അദ്ധ്യാപകർക്ക് കോളിലൂടെയോ, വാട്സ്ആപ്പ് സന്ദേശമായോ വിദ്യാർത്ഥിയെ കുറിച്ചുള്ള വിവരങ്ങൾ എക്‌സൈസ് കമ്മിഷറേറ്റിൽ അറിയിക്കണം. വിവരങ്ങൾ സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷറേറ്റിൽ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്. നേർവഴി പദ്ധതി വിമുക്തി പദ്ധതിയുടെ ഭാഗമായതിനാൽഎക്‌സൈസ് കമ്മിഷറേറ്റിൽ ലഭിക്കുന്ന വിവരങ്ങൾ വിമുക്തി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർമാർക്കും കൈമാറാം.

 

ഡയൽ 9656178000

പരാതി കേൾക്കാൻ എക്‌സൈസ് കമ്മീഷണറേറ്റിൽ പ്രത്യേക നമ്പർ സജ്ജീകരിച്ചിട്ടുണ്ട് .ഈ മൊബൈൽ നമ്പർ അദ്ധ്യാപകർക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി സ്‌കൂൾ സ്റ്റാഫ് റൂമിൽ നമ്പർ പോസ്റ്റർ രൂപത്തിലാണ് പതിപ്പിച്ചിരിക്കുന്നത്.പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്താൻ എക്സൈസിന്റെ നേതൃത്വത്തിൽ ബസ്സുകളിലും ഇതെ പോസ്റ്റർ പതിച്ചിട്ടുണ്ട്. നേർവഴിയെ കുറിച്ചും ബന്ധപ്പെടേണ്ട ടോൾ ഫ്രീ നമ്പറിനെ കുറിച്ചും കൂടുതൽ വിദ്യാലയങ്ങളിൽ പ്രചരണം നടത്തുമെന്നാണ് ഇതുസംബന്ധിച്ച് എക്സൈസ് അധികൃത‌ർ പറയുന്നത്.

 

ഒരു വർഷം, ആറ് പരാതി

പദ്ധതി ആരംഭിച്ച് ഒരു വർഷമായിട്ടും കണ്ണൂർ ജില്ലയിൽ നിന്ന് അഞ്ചോ ആറോ പരാതികൾ മാത്രമേ എത്തിയിട്ടുള്ളുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.പദ്ധതിയിലൂടെ സ്കൂളുകളിലെ കൗൺസിലർമാർ ഇടപെട്ട് പരിഹാരം കാണുന്നുണ്ട്.കഴിഞ്ഞ വർഷമാണ് സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കിയത്.ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ വിദഗ്ധ പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിൽ കൗൺസിലിംഗ്, ബോധവത്ക്കരണം എന്നിവയും നടത്തുന്നുണ്ട്. അദ്ധ്യാപകർക്ക് പുറമേ രക്ഷിതാക്കൾക്കും നേർവഴിയെ വിവരങ്ങൾ ധരിപ്പിക്കാവുന്നതാണ്.പരാതി നൽകിയ ആളുടെ വിവരം രഹസ്യമായി വെക്കുമെന്ന സൗകര്യവും പദ്ധതിക്കുണ്ട്.


Share our post

Kannur

പി.കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : മഹാകവി പി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പി കവിതാ പുരസ്ക‌ാരത്തിന് കൃതികൾ ക്ഷണിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2022, 2023, 2024 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാപുസ്‌തകമാണ് പരിഗണിക്കുക. മൂന്ന് കോപ്പികൾ 25നകം പി രവീന്ദ്രൻ നായർ, നന്ദനം, വെള്ളിക്കോത്ത് പിഒ, അജാനൂർ, ആനന്ദാ ശ്രമം വഴി, കാസർകോട് 9446957010.


Share our post
Continue Reading

Kannur

മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് തുടങ്ങി

Published

on

Share our post

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന് തുടക്കം. മുഴപ്പിലങ്ങാട് ബീച്ച് സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ടി സജിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, കെ രത്നബാബു, ടി കെ മനോജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ശോഭ സ്വാഗതം പറഞ്ഞു. ഏഷ്യാനെറ്റ് മൈലാഞ്ചി വിന്നർ ആസിഫ് കാപ്പാട് അവതരിപ്പിച്ച ഇശൽനൈറ്റ് അരങ്ങേറി. ചൊവ്വ വൈകിട്ട് ഏഴിന്‌ സാംസ്കാരിക സായാഹ്നം ജില്ലാ പഞ്ചായത്തംഗം എ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘എയ് ബനാന’ ഫെയിം അഫ്സൽ അക്കുവിന്റെ ഗാനമേള അരങ്ങേറും.


Share our post
Continue Reading

Kannur

പാപ്പിനിശ്ശേരിയിൽ എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി

Published

on

Share our post

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ നിന്ന് എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി. തമ്പുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ വളപട്ടണം പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥാപനത്തിൽ പെൻഡ്രൈവുമായി എത്തിയവർക്ക് സിനിമ കോപ്പി ചെയ്തു നൽകിയതായി പോലീസ് അറിയിച്ചു. വളപട്ടണം എസ് എച്ച് ഒ ബി. കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സിനിമയുടെ വ്യാജ പതിപ്പ് പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!