പ്രാപ്പൊയിൽ വയനാട്ടുകുലവൻ ക്ഷേത്രം കളിയാട്ടം

ചെറുപുഴ:പ്രാപ്പൊയിൽ വയനാട്ടുകുലവൻ ക്ഷേത്രം കളിയാട്ടം ഇന്ന് തുടങ്ങും.വൈകിട്ട് അഞ്ചിന് കലവറനിറയ്ക്കൽ ഘോഷയാത്ര. ആറിന് ദീപാരാധന. ഏഴരക്ക് കക്കോട് വയനാട്ടുകുലവൻ ക്ഷേത്രം വനിതാ കൂട്ടായ്മയുടെ കൈകൊട്ടിക്കളി, എട്ടിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, തുടർന്ന് വയനാട്ടുകുലവൻ ക്ഷേത്രം വനിതാ അംഗങ്ങളുടെ മെഗാ കൈ കൊട്ടിക്കളിയും കോൽക്കളിയും.
നാളെ രാവിലെ 11ന് അക്ഷരശ്ലോക സദസ്സ്, വൈകിട്ട് മൂന്നിന് മുത്തപ്പൻ വെള്ളാട്ടം, ആറിന് ദീപാരാധന.രാത്രി ഏഴിന് വിവിധ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്, ഒൻപതിന് കാഴ്ചവരവ്, കരിമരുന്ന് പ്രയോഗം,11ന് സംഗീത നൃത്ത ഹാസ്യമേള ആൻഡ് ഡി.ജെ.പാർട്ടി. ചൊവ്വാഴ്ച പുലർച്ചെ മുതൽ പൊട്ടൻ ദൈവം, കരിഞ്ചാമുണ്ഡി, കക്കറ ഭഗവതി, വീരൻ ദൈവം, നാട്ടുമൂർത്തി,വയനാട്ടുകുലവൻ, വിഷ്ണുമൂർത്തി, ഗുളികൻ എന്നി തെയ്യക്കോലങ്ങളുടെ പുറപ്പാട്.പന്ത്രണ്ടിന് അന്നദാനം, വൈകിട്ട് ആറിന് ആറാടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപിക്കും.