വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ കൊന്നു

വയനാട്: വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. മുള്ളന്‍കൊല്ലി ടൗണിനടുത്ത് പശുക്കിടാവിനെ കടുവ പിടിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു.
മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. പശുകിടാവിന്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ കൂടിനോട് 200 മീറ്റർ മാറി കണ്ടെത്തി. രാവിലെ പള്ളിയില്‍ പോയവര്‍ കടുവയെ കണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.
വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. രണ്ട് മാസമായി മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ട്.
വനംവകുപ്പ് കൂട് വെച്ചിട്ടുണ്ടെങ്കിലും കടുവ കെണിയിലായിട്ടില്ല. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയിരുന്നു.