ഹജ്ജ്: രണ്ടാം ഗഡു മാർച്ച് പത്തിനകം അടക്കണം

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് രേഖകൾ സമർപ്പിച്ചവർ ബാക്കി തുകയിൽ രണ്ടാം ഗഡു തുകയായ 1,70,000 രൂപ മാർച്ച് 10നകം അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി ബാക്കി അടക്കേണ്ട തുക അപേക്ഷകരുടെ എംബാർക്കേഷൻ അടിസ്ഥാനത്തിൽ പിന്നീട് അറിയിക്കും. തുക സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.