പേരാവൂർ സെൻറ് ജോസഫ് ഹൈസ്കൂളിന് ബെസ്റ്റ് സ്കൂൾ അവാർഡ്

പേരാവൂർ : തലശ്ശേരി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ 2023 -24 വർഷത്തെ ബെസ്റ്റ് സ്കൂൾ അവാർഡ് പേരാവൂർ സെയ്ൻറ് ജോസഫ് ഹൈസ്കൂളിന്. അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാപ്ലാനിയിൽ നിന്നും
പ്രഥമധ്യാപകൻ സണ്ണി.കെ. സെബാസ്റ്റ്യനും അധ്യാപകരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, പ്രിൻസിപ്പാൾ കെ. വി. സെബാസ്റ്റ്യൻ, പി. ടി.എ പ്രസിഡന്റ് സന്തോഷ് കോക്കാട്ട് എന്നിവർ സംബന്ധിച്ചു.