പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ. ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ലാണ് പാർലമെന്റ് പാസാക്കിയത്. ഡിസംബറിൽ രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടതോടെ ബില്ലുകൾ നിയമമായി മാറി.
ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.