ബലാത്സംഗ കേസ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു

കോളയാട്: ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ടയാളെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.എടയാർ ഗംഗാ നിവാസിൽ രാഗേഷിനെയാണ് മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ജഡ്ജ് അനീറ്റ ജോസഫ് വെറുതെ വിട്ടയച്ചത്.2017 നവമ്പറിലായിരുന്നു കേസിനാസ്പദമായ സംഭവം.പ്രതിക്ക് വേണ്ടി അഡ്വ.രാജേഷ് ഖന്ന ഹാജരായി.