എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ

തിരുവനന്തപുരം: 2024 ലെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെയാണ് നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എസ്.എസ്.എൽ.സി,സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി അറിയച്ചു. എസ്.എസ്.എൽ.സിക്ക് കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 4,27,105 വിദ്യാർഥികൾ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.