മേനച്ചോടി പള്ളിയറക്കൽ ഭഗവതിക്കാവ് തിറയുത്സവം

കോളയാട് : മേനച്ചോടി പള്ളിയറക്കൽ ഭഗവതിക്കാവ് തിറയുത്സവം ഞായർ മുതൽ ചൊവ്വ വരെ നടക്കും. ഞായർ വൈകിട്ട് ആറിന് കൊടിയേറ്റം. തുടർന്ന് കലാപരിപാടികൾ. തിങ്കളാഴ്ച വിവിധ വെള്ളാട്ടങ്ങൾ. 5:30ന് മാതൃസമിതിയുടെ നേതൃത്വത്തിൽ താലപ്പൊലി ഘോഷയാത്രയും അടിയറ ഘോഷയാത്രയും. ചൊവ്വാഴ്ച ഗുളികൻ, ശാസ്തപ്പൻ, കാർണവർ, മുത്താച്ചിപ്പോതി, ഭഗവതി, മുത്തപ്പൻ തിറകൾ കെട്ടിയാടും.