കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കളിച്ചുകൊണ്ടിരിക്കെ കാല്‍വഴുതി കിണറ്റില്‍ വീണ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. അപകടമുണ്ടായത് ഫാം ഹൗസിലാണ്.മുഹമ്മദ് ഐജിനാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബസംഗമത്തില്‍ മാതാപിതാക്കളോടൊപ്പം പങ്കെടുക്കാനായി എത്തിയതായിരുന്നു മുഹമ്മദ്. കളിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു.ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല.