മുഴക്കുന്ന് പഞ്ചായത്ത് ഗവ: ആയുർവേദാസ്പത്രി കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് ഗവ: ആയുർവേദാസ്പത്രിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം ശനിയാഴ്ച രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്തധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു അറിയിച്ചു.
സണ്ണി ജോസഫ് എം. എൽ. എ അധ്യക്ഷനാകും. കെ.കെ. ഷൈലജ എം. എൽ. എ, പഞ്ചായത്ത് പ്രസിഡൻ്റ് ടി.ബിന്ദു, തുടങ്ങി മേഖലയിലെ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും ആരോഗ്യ വകുപ്പിൻ്റെ പ്ലാൻ ഫണ്ടുപയോഗിച്ച് 1.25 കോടി രൂപ ചെലവിലാണ് പാലപ്പുഴയിൽ ഇരുനില കെട്ടിടം പണി പൂർത്തികരിച്ചത്. വാർത്ത സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.വി. വിനോദ്, സെക്രട്ടറി പി.ജെ. ബിജു, മെഡിക്കൽ ഓഫിസർ ഡോ. ഇ.ആർ. ബിജു, കെ. മോഹനൻ, എ. ഷിബു, പി.കെ. അഷ്റഫ് എന്നിവർ പങ്കെടുത്തു.