Kerala
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം: നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. പത്തിടത്ത് യു.ഡി.എഫ് വിജയിച്ചപ്പോള്‍ ഒമ്പത് സീറ്റുകള്‍ എല്‍.ഡി.എഫ് നേടി. മൂന്നിടത്ത് ബിജെപി വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിക്കും ജയിക്കാനായി.
നെടുമ്പാശ്ശേരി 14-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ യു.ഡി.എഫിനും പഞ്ചായത്തിന്റെ ഭരണം നഷ്ടമായി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എസ് അര്‍ച്ചന വിജയിച്ചതോടെയാണ് ഭരണം പോയത്. 14-ാം വാര്‍ഡായ കല്‍പകയില്‍ 98 വോട്ടിനാണ് അര്‍ച്ചനയുടെ വിജയം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന സന്ധ്യ നാരായണപിള്ള രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കമായിരുന്നു രാജിയില്‍ കലാശിച്ചത്.
തിരുവനന്തപുരം
2- ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട് വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. 59 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.പി.എമ്മിലെ ശ്രീജലയാണ് വിജയിച്ചത്.
3-പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍വിള വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി. 19 വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥി രജനി ഇവിടെ വിജയിച്ചത്. സി.പി.ഐയിലെ ഷീബ രണ്ടാമതെത്തി.
4-പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ അടയമണ്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് സി.പി.എം പിടിച്ചെടുത്തു. സി.പി.എമ്മിലെ ആര്‍ച്ച രാജേന്ദ്രന്‍ 12 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഡി.ദീപകിനെ പരാജയപ്പെടുത്തി. ബി.ജെ.പിയുടെ സിന്ധുവിന് 13 വോട്ടുകള്‍ ലഭിച്ചു.
കൊല്ലം
5-ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. സിപിഐയിലെ പി.എസ്.സുനില്‍കുമാര്‍ 264 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഇവിടെ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. 58 വോട്ടുകള്‍ മാത്രം ലഭിച്ച ബി.ജെ.പിയുടെ ഉദയന്‍ മൂന്നാമതായി.
പത്തനംതിട്ട
6- നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡില്‍ കോണ്‍ഗ്രസിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രമേഷ് എം.ആര്‍. 174 വോട്ടുകള്‍ക്ക് ബി.ജെ.പിയിലെ അമ്പിളിയെ പരാജയപ്പെടുത്തി. സ്വതന്ത്രനായിരുന്നു ഇവിടെ കഴിഞ്ഞ തവണ വിജയിച്ചത്.
ആലപ്പുഴ
7-വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാര്‍ തെക്ക് വാര്‍ഡില്‍ ബി.ജെ.പിക്ക് ജയം. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റാണിത്. ബിജെപിയിലെ സുഭാഷ് ഒരു വോട്ടിനാണ് ജയിച്ചത്. സുഭാഷിന് 251 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സി.പി.എമ്മിലെ ഗീതമ്മ സുനിലിന് 250 വോട്ടുകള്‍ കിട്ടി. സി.പി.എം വിമതനായി മത്സരിച്ച എം.ആര്‍.രഞ്ജിത്തിന് 179 വോട്ടുകള്‍ പിടിക്കാനായി.
ഇടുക്കി
8-മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ മൂലക്കട വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ നടരാജന്‍ 35 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ രാജ്കുമാറിനെയാണ് പരാജയപ്പെടുത്തിത്.
9-മൂന്നാര്‍ പഞ്ചായത്തിലെ നടയാര്‍ വാര്‍ഡും യു.ഡി.എഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ലക്ഷ്മി 59 വോട്ടുകള്‍ക്ക് സി.പി.ഐയിലെ നവനീതത്തെയാണ് തോല്‍പ്പിച്ചത്.
എറണാകുളം
10-എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി വാര്‍ഡ് സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ശാന്തി മുരളി 108 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ പ്രിന്‍സി രാധാകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്.
11-നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ കല്‍പക നഗര്‍ വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എമ്മിലെ അര്‍ച്ചന എന്‍.എസ് 98 വോട്ടുകള്‍ക്ക് വിജയിച്ചു.
തൃശ്ശൂർ
12-മുല്ലശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്.ജയം.വി.എം.മനീഷ് 63 വോട്ടിന് ജയിച്ചു. യു.ഡി.എഫിൻ്റെ സിറ്റിങ് സീറ്റാണ് എൽ.ഡി.എഫ്. പിടിച്ചെടുത്തത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തെത്തി
പാലക്കാട്
13-ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പല്‍ കൗണ്‍സില്‍ മുതുകാട് വാര്‍ഡ് സി.പി.എം നിലനിര്‍ത്തി. സി.പി.എമ്മിലെ ആരോഗ്യസ്വാമി 369 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
14-എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി മാര്‍ട്ടിന്‍ ആന്റണി വിജയിച്ചു. 146 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ജപമാലമേരിയെയാണ് പരാജയപ്പെടുത്തിയത്.
15-പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോര്‍ത്തില്‍ സി.പി.എമ്മിന് ജയം. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റാണിത്. സി.പി.എമ്മിലെ സി.കെ.അരവിന്ദാക്ഷന്‍ 31 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ മണികണ്ഠനെയാണ് പരാജയപ്പെടുത്തിയത്.
16-തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് വാര്‍ഡ് മുസ്ലിം ലീഗ് നിലനിര്‍ത്തി. ലീഗിലെ കെ.ടി.എ.മജീദ് 470 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
മലപ്പുറം
17-മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ നുഹ്‌മാന്‍ ശിബിലി 356 വോട്ടുകള്‍ക്ക് വിജയിച്ചു.
18,19- കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. രണ്ട് സീറ്റുകളും ലീഗിന്റെ സിറ്റിങ് സീറ്റുകളായിരുന്നു. വാര്‍ഡ് രണ്ട് ചൂണ്ടയില്‍ ലീഗിലെ നഷ്വ 171 വോട്ടുകള്‍ക്കും 14-ാം വാര്‍ഡ് ഈസ്റ്റ് വില്ലൂരില്‍ ലീഗിലെ ഷഹാന ഷെറിന്‍ 201 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്.
കണ്ണൂര്‍
20- മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് വാര്‍ഡ് സി.പി.എം പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ സി.പി.എമ്മിലെ എ.സി.നസിയത്ത് ബീവി 12 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോണ്‍ഗ്രസിലെ ഷീമീമ രണ്ടാമതും എസ്ഡി.പി.ഐ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തുമായി.
21- രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ വാര്‍ഡില്‍ യു.ഡി.എഫിന് ജയം. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റില്‍ ലീഗിലെ മുഹമ്മദ് എം.പി. 464 വോട്ടുകള്‍ക്ക് വിജയിച്ചു.
22- മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. ലീഗിലെ മുഹ്‌സിന എസ്.എച്ച്. 444 വോട്ടുകള്‍ക്ക് വിജയിച്ചു.
23- മട്ടന്നൂര്‍ നഗരസഭയില്‍ ബി.ജെ.പി.അക്കൗണ്ട് തുറന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന ടൗണ്‍ വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി എ. മധുസൂദനന്‍ 72 വോട്ടിന് വിജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്.
Kerala
ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പരിഷ്കാരങ്ങളുമായി ഗതാഗതവകുപ്പ്


ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പരിഷ്കാരങ്ങള്‍ വരുത്തി ഗതാഗതവകുപ്പ്. ലേണേഴ്സെടുത്ത് ആറുമാസത്തിനകം ഡ്രൈവിംഗ് ടെസ്റ്റ് പാസായില്ലെങ്കില്‍ ലേണേഴ്സ് ലൈസൻസ് പുതുക്കണം.ഇതിന് അപേക്ഷിക്കുന്പോള്‍ കണ്ണ് സർട്ടിഫിക്കറ്റിനു കാലാവധി ആറുമാസമെന്ന് പറഞ്ഞ് പുതിയ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതായി വന്നിരുന്നു. എന്നാല്‍, ഇനി അത് വേണ്ടെന്നും ആദ്യത്തെ സർട്ടിഫിക്കറ്റ് മതിയെന്നുമാണ് നിർദേശം.കൂടാതെ ലേണേഴ്സ് പുതുക്കുന്പോള്‍ 30 ദിവസം കഴിഞ്ഞു മാത്രമേ ഡ്രൈവിംഗ് ടെസ്റ്റിന് തീയതി കിട്ടുമായിരുന്നുള്ളൂ. എന്നാല്‍, ഇനിമുതല്‍ കാലാവധി അവസാനിക്കുന്നതിന്‍റെ തൊട്ടടുത്ത ദിവസം മുതല്‍ തന്നെ പുതിയതിന് അപേക്ഷിക്കാൻ അവസരം നല്‍കും.ഉടൻ തന്നെ ഡ്രൈവിംഗ് ടെസ്റ്റിന് തീയതി എടുക്കാനുള്ള തരത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്താനും ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞ് അന്നുതന്നെ ഡിജിറ്റല്‍ ലൈസൻസ് നല്‍കാനും നിർദേശമുണ്ട്.
രണ്ട് എം.വി.ഐമാരും രണ്ടു എ.എം.വി.ഐമാരും മാത്രമുള്ള ഓഫീസുകളില്‍ ഒരു എംവിഐയേയും ഒരു എ.എം.വി.ഐയേയും ഡ്രൈവിംഗ് ടെസ്റ്റും മറ്റു രണ്ടുപേർ ഫിറ്റ്നസ് ടെസ്റ്റും നടത്തേണ്ടതാണ്.ഡ്രൈവിംഗ് ടെസ്റ്റിനുശേഷം എല്ലാദിവസവും വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റും നടത്തേണ്ടതാണ്. ഒരു എംവിഐയും ഒരു എഎംവിഐയും മാത്രമുള്ള ഓഫീസുകളില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം. ബുധനും പൊതു അവധിയല്ലാത്ത ശനിയാഴ്ചയും ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം.40 പേർക്കുള്ള ടെസ്റ്റില്‍ 25 പുതിയ അപേക്ഷകർക്കു പുറമെ 10 റീടെസ്റ്റ് അപേക്ഷകർ, വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന-ജോലി ആവശ്യങ്ങള്‍ക്കു പോകേണ്ടവർക്കും വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും കുറച്ചുദിവസത്തെ അവധിക്കു നാട്ടില്‍ വന്നവർക്കും പരിഗണന നല്കി ബാച്ചില്‍ അഞ്ചുപേർ എന്ന നിലയില്‍ വിന്യസിക്കേണ്ടതാണ്. ഈ വിഭാഗത്തില്‍ അപേക്ഷകള്‍ ഇല്ലെങ്കില്‍ റീടെസ്റ്റ് ലിസ്റ്റിലുള്ള അഞ്ചു പേരുടെ അപേക്ഷകള്‍ സീനിയോറിറ്റി പരിഗണിച്ചു നടത്തണമെന്നും പറയുന്നുണ്ട്.
Kerala
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു


മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു. വടക്കൻ കേരളത്തിലാണ് പ്രധാനമായും മഴ ശക്തമായിട്ടുള്ളതെങ്കിലും തലസ്ഥാന ജില്ലയിലടക്കം നേരിയ മഴ ലഭിക്കുന്നുണ്ട്. മലപ്പുറത്തും കോഴിക്കോടും മലയോര മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. മലപ്പുറത്ത് നിലമ്പൂർ, കരുളായി, വാണിയമ്പലം, വണ്ടൂർ എന്നിവിടങ്ങളിലാണ് മഴ ശക്തമായത്.മേഖലയിലെ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. ചില സ്ഥലങ്ങളിൽ റോഡ് ഗതാഗതം തടസപ്പെട്ടു. മരങ്ങൾ വീണ് വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. മഴയിൽ നിലമ്പൂർ വല്ലപുഴയിൽ റോഡിനു കുറുകേ മരം കടപുഴകി വീണു. നിലമ്പൂർ -കരുളായി റോഡിൽ ഗതാഗതം മുടങ്ങി. നിലമ്പൂരിൽ മഴയിൽ ഗവൺമെന്‍റ് യു പി സ്കൂളിന്‍റെ മതിൽ തകർന്നുവീണു. നിർമ്മാണത്തിലിരുന്ന മതിലാണ് തകർന്നത്. ആളപകടമില്ലാത്തത് ഭാഗ്യമായി.
Kerala
പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ചത് അഞ്ച് വർഷം; സ്വർണം തട്ടിയെടുത്തു; 23കാരൻ അറസ്റ്റിൽ


മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തില്‍ രാസ ലഹരി കലര്‍ത്തി നല്‍കി ലഹരിക്കടിമയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു. കോട്ടക്കലില്‍ ആണ് സംഭവം. സംഭവത്തില്‍ വേങ്ങര ചേറൂര്‍ സ്വദേശി ആലുങ്ങല്‍ അബ്ദുല്‍ ഗഫൂറി(23)നെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.2020 മുതല്‍ 2025 മാർച്ച് വരെ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയും അബ്ദുല്‍ ഗഫൂറും പരിചയത്തിലാകുന്നത്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ ഇയാള്‍ വശീകരിച്ചു. പിന്നീട് പലഘട്ടങ്ങളിലായി ഇയാള്‍ പെണ്‍കുട്ടിക്ക് ഭക്ഷണത്തില്‍ എംഡിഎംഎ പോലുള്ള രാസലഹരികള്‍ കലര്‍ത്തി നല്‍കി. പതിയെ പെണ്‍കുട്ടി ലഹരിക്കടിമയാകുകയും യുവാവ് ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ നഗ്നചിത്രം പകര്‍ത്തി ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു.പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ ആദ്യം ഡോക്ടര്‍മാരുടെ അടുത്തും പിന്നീട് ഡീഅഡിക്ഷന്‍ സെന്ററിലും എത്തിച്ചു. ചികിത്സയിലൂടെ പെണ്‍കുട്ടി ലഹരിയില്‍ നിന്ന് പൂര്‍ണമായും മുക്തയായി. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി താന്‍ ചൂഷണം ചെയ്യപ്പെട്ടതായി തിരിച്ചറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം എത്തി പെണ്‍കുട്ടി കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്