താലൂക്ക് ആസ്ഥാനത്തേക്കുള്ള മൂന്ന് റോഡുകൾക്ക് മുൻഗണന നൽകാൻ തീരുമാനം

Share our post

ഇരിട്ടി: ഇരിട്ടി-പേരാവൂർ-നെടുംപൊയിൽ, മാടത്തിൽ-കീഴ്പ്പള്ളി-ആറളം ഫാം-പാലപ്പുഴ- കാക്കയങ്ങാട്, ഇരിട്ടി-ഉളിക്കൽ-മാട്ടറ-കാലാങ്കി എന്നീ പ്രധാന പാതകളുടെ നവീകരത്തിനു മുൻഗണന നൽകി ശുപാർശ സമർപ്പിക്കാൻ അവലോകന യോഗത്തിൽ തീരുമാനം. സണ്ണി ജോസഫ് എം.എൽ.എ വിളിച്ച പേരാവൂർ നിയോജക മണ്ഡലം തല മരാമത്ത്- കെ.എസ്ടി.പി-കെ.ആർ.എഫ്ബി അവലോകന യോഗത്തിലാണ് നിർദേശം.

10 വർഷത്തിലധികമായി നവീകരണം നടത്താത്ത ഈ റോഡുകൾ പ്രാധാന്യം കണക്കിലെടുത്ത് വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യം ശക്തമാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. അയ്യൻകുന്നിലെ എടൂർ-വാണിയപ്പാറ-ചരൾ-കച്ചേരിക്കടവ്- പാലത്തിൻകടവ് റീ ബിൽഡ് കേരള റോഡ് പണി മാർച്ചിൽ പൂർത്തിയാക്കും. മലയോര ഹൈവേ വള്ളിത്തോട്-മണത്തണ റീച്ചിൽ നടക്കുന്ന വീതി കൂട്ടി നിലവാരം നടത്തൽ പ്രവൃത്തികളിൽ മണത്തണ മുതൽ ആറളം പാലം വരെ 10 കിലോമീറ്റർ അടുത്ത ആഴ്‌ച ഡി.ബി.എം ടാറിംഗ് തുടങ്ങും.

അവശേഷിച്ച ഭാഗം അയ്യൻകുന്ന്, ആറളം പഞ്ചായത്ത് ജൽ ജീവൻ മിഷൻ പദ്ധതി പൈപ്പിടൽ സംബന്ധിച്ചുള്ള കരാർ 28ന് തുറന്ന ശേഷം തീരുമാനം ഉണ്ടാക്കി നടപ്പാക്കും. വിമാനത്താവളം റോഡിനായി സംയുക്‌ത പരിശോധന പൂർത്തിയായതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ആറളം ഫാമിൽ ആനമതിൽ നിർമാണം ഊർജിതമായി പുരോഗമിക്കുന്നു.

30 കോടി ചെലവിൽ നിർമിക്കുന്ന നെല്ലിക്കാംപൊയിൽ-പെരുവംപറമ്പ് റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായും അധികൃതർ അറിയിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ ഷാജി തയ്യിൽ,
അസിസ്റ്റന്റ് എക്സിക്യൂട്ടീവ്എൻജിനിയർമാരായ ഷീല ചോറൻ, പി. സജിത്ത്, ആശിഷ് കുമാർ, രമ്യ, അസിസ്റ്റന്റ് എൻജിനിയർമാരായ, പി. സനില, രേഷ്മ,ഓവർസിയർ രമ്യ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!