THALASSERRY
വരൂ, തലശ്ശേരി ചുറ്റിക്കാണാം; കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ റെഡി
തലശ്ശേരി: തലശ്ശേരിയിലെയും മാഹിയിലെയും പൈതൃക ഇടങ്ങൾ കാണാൻ സഞ്ചാരികൾക്കായി തലശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ടൂറിസ്റ്റ് ബസ് ഓടിത്തുടങ്ങി. ഒരേസമയം നഗരകാഴ്ചകളും ആകാശകാഴ്ചകളും യാത്രികർക്ക് ആസ്വദിക്കാനാവുന്ന റൂഫ്ളൈസ് ബസിന്റെ ഫ്ലാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിച്ചു. സ്പീക്കർ അഡ്വ. എ.എൻ ഷംസീർ, നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനാഖാണി, സബ്കളക്ടർ സന്ദീപ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പൈതൃക നഗരിയായ തലശ്ശേരിയുടെ ടൂറിസം വളർച്ചക്ക് ഹെറിറ്റേജ് ബസ് മുതൽകൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മന്ത്രിയുടെയും സ്പീക്കറുടെയും നേതൃത്വത്തിൽ തലശ്ശേരിയിൽ ബസിൽ സവാരിയും നടത്തി.
ആദ്യയാത്ര ശനിയാഴ്ച പുറപ്പെടും. തലശ്ശേരി ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കുന്ന ബസ് നിട്ടൂരിലെ ഗുണ്ടർട്ട് സ്റ്റോറി ടെല്ലിംഗ് മ്യൂസിയം, തലശ്ശേരി ദേശീയപാതയിലെ പഴയ കോടതി കെട്ടിട സമുച്ചയം, സെന്റിനറി പാർക്ക്, സിവ്യൂ പാർക്ക്, ഓവർബറീസ് ഫോളി, കോട്ട, ലൈറ്റ് ഹൗസ്, ജവഹർഘട്ട്, കടൽപാലം, പാണ്ടികശാലകൾ, ഗോപാലപേട്ട ഹാർബർ എന്നിവിടങ്ങളിലൂടെ മാഹിയിലെത്തും. മാഹി ബസേലിക്ക ചർച്ച്, മൂപ്പൻസ് ബംഗ്ലാവ്, വാക് വേ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം അഴിയൂരിലെത്തും. ഇവിടെ നിന്ന് ബൈപാസ് വഴി മുഴപ്പിലങ്ങാട് വഴി തലശ്ശേരിയിൽ തിരിച്ചെത്തുന്നതാണ് നിലവിലെ റൂട്ട് മാപ്പ്. ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, കെ.എസ്.ആർ.ടി.സി നോർത്ത് സോൺ ജനറൽ മനേജർ കെ.എസ്.സരിൻ, ജില്ലാ ഓഫീസർ അനിൽകുമാർ പങ്കെടുത്തു.കൂടുതൽ സവാരി അടുത്തഘട്ടത്തിൽഅടുത്തഘട്ടത്തിൽ പൊന്ന്യം ഏഴരക്കണ്ടം, കതിരൂർ സൂര്യനാരായണ ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങൾ കൂടി ഉൾപെടുത്തും.
ഏഴു മണിക്കൂറേക്കുള്ള യാത്രാ തലശ്ശേരിക്കാർക്ക് പുതിയ അനുഭവം പകരും. വിദ്യാർത്ഥികൾക്കും ടൂറിസ്റ്റ് ഗ്രൂപ്പുകൾക്കും പ്രത്യേക ഇളവോടെയുള്ള പക്കേജുമുണ്ടാവും. പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കാൻ സ്പീക്കർ എ.എൻ.ഷംസീർ മുൻ കൈയെടുത്താണ് ഡബിൾ ഡെക്കർ ബസ് തലശ്ശേരിയിലെത്തിച്ചത്.ബുക്കിംഗിന് ഫോൺ:9495650994, 9895221391, 9847940624
THALASSERRY
അറ്റകുറ്റപ്പണികൾക്കായി എടക്കാട് റെയിൽവെ ഗേറ്റ് നാളെ അടച്ചിടും
തലശ്ശേരി: എടക്കാട് കുളം റെയിൽവെ ഗേറ്റ് നാളെ അടച്ചിടും.എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതൽ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.
THALASSERRY
തലശേരിയിൽ ആംബുലൻസിൻ്റെ വഴി മുടക്കി കാർ; രോഗി മരിച്ചു
തലശ്ശേരി: കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ കളറോഡ് ടി.പി ഹൗസിൽ പരേതനായ ടി.പി സൂപ്പിയുടെ ഭാര്യ ഇ.കെ റുഖിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആസ്പത്രിയിൽ എത്തിച്ച റുഖിയ അൽപസമയത്തിനകം തന്നെ മരിച്ചു.
ആസ്പത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.
THALASSERRY
സംസ്ഥാന ബധിര കായികമേള തലശ്ശേരിയിൽ
തലശ്ശേരി: സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും മത്സരിച്ച് വിജയികളായെത്തുന്ന 800 ഓളം ബധിര-മൂക കായിക താരങ്ങൾ മാറ്റുരക്കുന്ന സംസ്ഥാന കായിക മേള ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളിൽ തലശ്ശേരിയിൽ നടക്കും.തലശ്ശേരിയിലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക നഗരസഭ സ്റ്റേഡിയത്തിൽ നടത്തുന്ന കായികമേള കുറ്റമറ്റ രീതിയിൽ നടത്താനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.കേരള ബധിര-കായിക കൗൺസിലാണ് കായികമേളക്ക് നേതൃത്വം നൽകുന്നത്. ഇത് സർക്കാർ അംഗീകാരമുള്ള സംഘടനയാണെങ്കിലും ആറുവർഷമായി മേള നടത്താനുള്ള ഫണ്ട് അനുവദിക്കാത്തത് സാമ്പത്തികമായി കൗൺസിലിനെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. ഈ കടമ്പ മറികടക്കാൻ സ്വന്തമായി ഫണ്ട് സമാഹരിച്ചു വരികയാണെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ കെ. അഷ്റഫും ചെയർമാൻ അഡ്വ. പുരുഷോത്തമനും പറഞ്ഞു. സ്വാഗത സംഘം സെക്രട്ടറി എം. എൻ. അബ്ദുൽ റഷീദ്, ട്രഷറർ എ.കെ. ബിജോയ്, വൈസ് പ്രസിഡന്റ് പി.പി. സനിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു