MATTANNOOR
വിമാനത്താവള സ്ഥലമേറ്റെടുപ്പ്; പ്രതിഷേധം കടുപ്പിക്കാൻ ഭൂവുടമകൾ

മട്ടന്നൂർ : വിമാനത്താവള റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നീളുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കാനാട് പ്രദേശത്തെ ഭൂവുടമകൾ.
തിരഞ്ഞെടുപ്പ് കാലത്ത് വോട്ടുചോദിച്ച് ആരും വരേണ്ടതില്ലെന്നും പണപ്പിരിവ് അനുവദിക്കില്ലെന്നും കാണിച്ച് പ്രദേശത്ത് ബാനറുകൾ സ്ഥാപിച്ചു. മുൻപ് പല തിരഞ്ഞെടുപ്പുകളിലും നൽകിയ വാഗ്ദാനങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ പാലിക്കാത്ത സാഹചര്യത്തിൽ വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ് ഭൂവുടമകളുടെ തീരുമാനം.
റൺവേ വികസനത്തിനായി 245 ഏക്കർ ഭൂമിയാണ് കാനാട്, കോളിപ്പാലം ഭാഗത്തായി ഏറ്റെടുക്കാനുള്ളത്. 180-ഓളം കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ച് വർഷങ്ങളായിട്ടും തുടർനടപടികളുണ്ടായില്ല. സ്ഥലം അളക്കലും വസ്തുവകകളുടെ മൂല്യനിർണയവും മറ്റും നടത്തിയെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായില്ല. 942.93 കോടി രൂപയാണ് നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടിവരിക. ഇത് കണ്ടെത്തുന്നതിലുള്ള പ്രശ്നമാണ് കാലതാമസത്തിനിടയാക്കുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ എല്ലാ രാഷ്ട്രീയപ്പാർട്ടികളും പ്രശ്നം ഉടൻ പരിഹരിക്കാൻ ഇടപെടൽ നടത്തുമെന്ന് വാഗ്ദാനം നൽകിയതാണ്.
പ്രമുഖ നേതാക്കൾ സ്ഥലത്തെത്തി കുടുംബയോഗങ്ങളും മറ്റും ചേർന്നാണ് പ്രദേശവാസികൾക്ക് ഉറപ്പുനൽകിയത്. ഇതേത്തുടർന്ന് ബഹിഷ്കരണ തീരുമാനം ഇവർ പിൻവലിക്കുകയായിരുന്നു. എന്നാൽ, ഇപ്രാവശ്യം സ്ഥലമേറ്റെടുപ്പ് പ്രശ്നം പരിഹരിച്ചാൽ മാത്രമേ രാഷ്ട്രീയപ്രവർത്തകരെ ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കുകയൂള്ളൂവെന്ന് ഭൂവുടമകൾ പറയുന്നു.
2017-ൽ വിമാനത്താവള പ്രദേശത്തു നിന്ന് ചെളിയും വെള്ളവും കുത്തിയൊഴുകിയതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്കും ഇതുവരെയായും നഷ്ടപരിഹാരവും പുനരധിവാസവും നൽകിയിട്ടില്ല.
ഭൂവുടമകളുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടത്തി. പ്രദേശത്തെ വനിതാകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമരപരിപാടികൾ നടത്തിവരുന്നത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് നവകേരള സദസ്സിലും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
MATTANNOOR
കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.
MATTANNOOR
ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.
കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.
MATTANNOOR
കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്