വിമാനത്താവള നാലുവരിപാത: സാമൂഹികാഘാത നിർണ്ണയത്തിന് വിജ്ഞാപനമിറങ്ങി

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട നാലുവരിപ്പാത വികസനവുമായി ബന്ധപ്പെട്ട്
തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ വിവിധ വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായുള്ള സാമൂഹികാഘാത നിർണ്ണയത്തിന് വിജ്ഞാപനമിറങ്ങി.പെരിങ്ങത്തൂർ-മേക്കുന്ന് – പാനൂർ -കൂത്തുപറമ്പ് – മട്ടന്നൂർ നാലുവരിപ്പാതയുടെ നവീകരണത്തിന് 39.863 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക.