ആറളം ഫാമിൽ കാട്ടാനയെ കണ്ട് ഭയന്നോടി ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

ഇരിട്ടി :ആറളം ഫാമിൽ ബ്ലോക്ക് 6 ൽ റബർ തോട്ടത്തിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പേരാവൂർ സ്വദേശി ബെന്നി എന്നയാൾക്ക് കൈക്ക് നിസ്സാര പരിക്കുപറ്റി. വിവരം അറിഞ്ഞ് ആർ. ആർ. ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തോട്ടത്തിൽ സംഭവ സമയം നാലോളം തൊഴിലാളികൾ ഉണ്ടായിരുന്നു. സമീപത്തെ കശുമാവിൻ തോട്ടത്തിലും കഴിഞ്ഞ ദിവസം ആന വ്യാപക നാശം വിതച്ചതായി ഫാം അധികൃതർ പറഞ്ഞു.