സര്‍ക്കാര്‍/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളില്‍ ആയിരത്തിലേറെ അവസരങ്ങള്‍

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ആയിരത്തിലേറെ ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററും ചേര്‍ന്നാണ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നത്.
യോഗ്യത: ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്, ബി.എ, ബി.എസ്സി, ബി.കോം. സ്‌റ്റൈപ്പന്‍ഡ്: 9000 രൂപ (ബി.ടെക്, ബി.എ, ബി.എസ്സി., ബി.കോം), 8000 രൂപ (ഡിപ്ലോമ).
കോഴ്സ് പാസായി അഞ്ച് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം. ട്രെയിനിങ്ങിന് ശേഷം കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ തൊഴില്‍പരിചയമായി പരിഗണിച്ചിട്ടുണ്ട്.
അപേക്ഷ: സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതിന് ശേഷം ഇമെയില്‍ വഴി ലഭിച്ച രജിസ്ട്രേഷന്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക്ലിസ്റ്റുകളുടെയും അസലും പകര്‍പ്പും ബയോഡാറ്റയുടെ പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി: ഫെബ്രുവരി 27, അഭിമുഖസ്ഥലം: നെടുങ്കണ്ടം, ഗവ.പോളിടെക്നിക് കോളേജ്, ഇടുക്കി, തീയതി: ഫെബ്രുവരി 29 (9അങ).
വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും വെബ്സൈറ്റ് സന്ദര്‍ശിക്കുക. sdccentre.org. ഫെബ്രുവരി 17-ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവാണ് 29-ലേക്ക് മാറ്റിയത്.