മലയാളനിഘണ്ടു മൊബൈല്‍ ആപ്പ് പുറത്തിറക്കി

തിരുവനന്തപുരം: ലോകമാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ മലയാളം ഓണ്‍ലൈന്‍ നിഘണ്ടു മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. https://malayalanighandu.kerala.gov.in/ എന്ന ആപ്പ് ഇനിമുതല്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും.
ആപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം ചീഫ് സെക്രട്ടറി ഡോ.വി. വേണു നിര്‍വഹിച്ചു. വി.കെ.പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം. സത്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജിനേഷ്‌കുമാര്‍, ടി.ഡി. സുനില്‍, കെ.ആര്‍. സരിതകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.