മട്ടന്നൂരിൽ ബൈക്കിൽ മദ്യവില്പന നടത്തുന്ന യുവാവ് പിടിയിൽ

Share our post

മട്ടന്നൂർ : ബൈക്കിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് മദ്യവില്പന നടത്തുന്ന ആക്കാം പറമ്പ് സ്വദേശി ധനേഷിനെ (30) മട്ടന്നൂർ എക്സൈസ് ഇൻസ്‌പെക്ടർ ലോതർ. എൽ.പെരേരയും സംഘവും അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഒൻപത് ലിറ്റർ മദ്യവും കടത്താനുപയോഗിച്ച KL 58 Q 5232 ഹോണ്ട സ്‌കൂട്ടിയും കസ്റ്റഡിയിലെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധന സംഘത്തിൽ പ്രിവൻറ്റീവ് ഓഫീസർ പി.വി. സുലൈമാൻ, പ്രിവൻറ്റീവ് ഗ്രേഡ്  സതീഷ് വിളങ്ങോട്ട് ഞാലിൽ,പി.കെ.സജേഷ്, കെ.ടി. ജോർജ് എന്നിവരുമുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!