Connect with us

Kerala

മാലിന്യം ഇന്ധനമാക്കാനുള്ള പ്ലാന്റുകൾ വരുന്നു; സംസ്ഥാനത്ത് ആദ്യം

Published

on

Share our post

തിരുവനന്തപുരം: ഉപയോഗശൂന്യമായ മാലിന്യത്തിൽ നിന്ന് ഇന്ധനം നിർമിക്കാനുള്ള പ്ലാന്റുകൾ തലസ്ഥാനത്ത് സ്ഥാപിക്കുന്നു. കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആദ്യ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതു വിജയകരമായാൽ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.ന്യൂ ഡൽഹി ആസ്ഥാനമായ കോഗോ എന്ന കമ്പനിയാണ് ആദ്യ പ്ലാന്റ് തലസ്ഥാനത്ത് സ്ഥാപിക്കുന്നത്. ഇതിനുള്ള കരാർ കോർപ്പറേഷനുമായി ഒപ്പിട്ടുകഴിഞ്ഞു. കരാർ സർക്കാരിന്റെ പരിശോധനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. പത്ത് ടൺ ശേഷിയുള്ള പ്ലാന്റാണ് തുടക്കത്തിൽ സ്ഥാപിക്കുന്നത്.

മണക്കാട് മാർക്കറ്റിനുള്ളിലെ പ്ലാസ്റ്റിക് ഷ്രെഡിങ്ങിന് ഉപയോഗിച്ചിരുന്ന കോർപ്പറേഷന്റെ കെട്ടിടമാണ് ആർ.ഡി.എഫ്. പ്ലാന്റിന് ഉപയോഗിക്കുക. വളരെക്കുറച്ച് സ്ഥലം മതി എന്നതാണ് ഈ സങ്കേതികവിദ്യയുടെ പ്രത്യേകത. ഒരു വലിയ ജനറേറ്ററിന്റെ വലുപ്പമുള്ള ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. 1000 ചതുരശ്ര അടി സ്ഥലമാണ് പത്ത് ടണ്ണിന്റെ പ്ലാന്റിനു മാത്രം നൽകിയിരിക്കുന്നത്.

കോർപ്പറേഷനു ചെലവില്ലാത്തവിധം പി.പി.പി. മാതൃകയിലാണ് ആദ്യ പ്ലാന്റ് സ്ഥാപിക്കുന്നത്. രണ്ടരക്കോടിയോളമാണ് പ്ലാന്റിന്റെ ചെലവ്. ഇത് കോഗോ കമ്പനി മുടക്കും. ഉത്‌പാദിപ്പിക്കുന്ന ഇന്ധനം വിറ്റഴിച്ചാണ് ലാഭമുണ്ടാക്കുന്നത്. മൂന്നുമാസത്തെ പരീക്ഷണ നടത്തിപ്പിനുശേഷം കോർപ്പറേഷനുമായി വരുമാനത്തിന്റെ കാര്യത്തിൽ കരാറുണ്ടാക്കും. പ്ലാന്റിന് ആവശ്യമായ മാലിന്യം കോർപ്പറേഷൻ എത്തിച്ചുനൽകും.രണ്ടാമത്തെ ഒരു പ്ലാന്റിന്റെകൂടി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഹാബിറ്റാറ്റാണ് രണ്ടാമത്തെ പ്ലാന്റിന്റെ പദ്ധതി സമർപ്പിച്ചിട്ടുള്ളത്. ഒരു ടൺ മുതൽ അഞ്ച്‌ ടൺ വരെ ശേഷിയുള്ള പ്ലാന്റാണ് രണ്ടാമതായി പരിഗണിക്കുന്നത്.

കത്തുന്ന മാലിന്യമെല്ലാം ഇന്ധനമാക്കാം

ഖരമാലിന്യം 1800 ഡിഗ്രിയോളം ഉയർന്ന താപനിലയിൽ സംസ്കരിച്ച് ഇന്ധനമാക്കി മാറ്റുകയാണ് ചെയ്യുന്നത്.ജ്വലനശേഷിയുള്ള ഈ ഇന്ധനം സിമന്റ് ഫാക്ടറികൾ, വൈദ്യുതി ഉത്‌പാദന പ്ലാന്റുകൾ എന്നിവയ്ക്ക് ഉപയോഗിക്കാം. പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾക്കു പകരം വിദേശങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ആർ.ഡി.എഫ്.(റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ) എന്ന പേരിലറിയപ്പെടുന്ന ഇന്ധനം.

പുനരുപയോഗിക്കാനാവാത്ത മാലിന്യങ്ങളാണ് ഇന്ധനമാക്കിമാറ്റുന്നത്. ജൈവമാലിന്യങ്ങളും പുനരുപയോഗിക്കാനാവാത്ത സാനിറ്ററി പാഡുകൾ അടക്കമുള്ള എല്ലാ മാലിന്യങ്ങളും സംസ്കരിക്കാം. എന്നാൽ വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ പ്ലാന്റിന്റെ വൈദ്യുത ഉപയോഗം വർധിക്കും. ഇങ്ങനെയുള്ളവ ഉണക്കിയും ഉപയോഗിക്കാം.

റോഡുവക്കുകളിലും പൊതുസ്ഥലങ്ങളിലും കൂടിക്കിടക്കുന്ന മാലിന്യസംസ്കരണത്തിന് പ്ലാന്റ് ഉപയോഗപ്പെടും. പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുകൾ, തെർമോക്കോൾ തുടങ്ങി കോർപ്പറേഷൻ ഇപ്പോൾ സംസ്കരിക്കാൻ വെല്ലുവിളി നേരിടുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായും പരിസ്ഥിതിക്കു കോട്ടമില്ലാതെയും സംസ്കരിക്കാം എന്നതാണ് നേട്ടമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!