‘വന്ദേ ഭാരത് ട്രെയിനിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണം’

കണ്ണൂർ : വന്ദേഭാരത് ട്രെയിനിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
ആറളം ഫാം, മലബാർ കാൻസർ സെൻറർ, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്, നവോദയ വിദ്യാലയം, തലശ്ശേരി എൻജിനിയറിങ് കോളേജ്, കണ്ണൂർ വിമാനത്താവളം തുടങ്ങിയവ സമീപമാണ് തലശ്ശേരി റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
ദിനംപ്രതി പത്തായിരത്തോളം യാത്രക്കാർ എത്തിച്ചേരുന്നതാണ് തലശ്ശേരി റെയിൽവേ സ്റ്റേഷൻ. എന്നാൽ ഇത്രയും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനായിരുന്നിട്ടുകൂടി പ്രധാനപ്പെട്ട പല ട്രെയിനുകൾക്കും തലശ്ശേരിയിൽ സ്റ്റോപ്പില്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. അതിനാൽ വന്ദേഭാരത് ട്രെയിനുകളിൽ ഏതെങ്കിലും ഒന്നിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് നിവേദനത്തിൽ പറയുന്നു.
ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു. വന്ദേഭാരത് ട്രെയിനിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകുന്നു. ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് എന്നിവർ സമീപം