Kerala
ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനക്രമീകരിച്ചു

തിരുവനന്തപുരം: ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുന:ക്രമീകരിച്ചു. താഴെപ്പറയുന്ന രീതിയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
ഹൈസ്കൂൾ വിഭാഗം 8, 9 ക്ലാസുകളിലെ പരീക്ഷ സമയം ഉച്ചകഴിഞ്ഞ് നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു.
14/03/2024 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവർത്തിപരിചയ പരീക്ഷ 16/03/2024 ലേക്കും 16/03/2024 ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷ 14/03/2024 ലേക്കും മാറ്റി
27/03/2024 ലെ ഒമ്പതാം ക്ലാസിലെ പരീക്ഷ രാവിലെ ആയിരിക്കും നടക്കുക.
ഇൻഡിപെൻഡൻഡ് എൽ.പി, യു.പി സ്കൂളുകളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 15/03/2024 മുതൽ ആരംഭിക്കുന്ന രീതിയിൽ പുന:ക്രമീകരിച്ചു.
HS അറ്റാച്‌ഡ് LP/UP പരീക്ഷ time table ൽ മാറ്റമില്ല
ഇൻഡിപെൻഡൻഡ് LP/UP അധ്യാപകരെ SSLC /HSS പരീക്ഷ ഡ്യൂട്ടിക് നിയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
LP/UP Attached ഹൈസ്‌കൂളുകളിൽ ഒന്നു മുതൽ ഒൻപത് വരെയുള്ള പരീക്ഷ നടത്തിപ്പിന് HSS ഉൾപ്പെടെയുള്ള മുഴുവൻ ക്ലാസ് റൂമുകളും ഉപയോഗപ്പെടുത്താവുന്നതാണ്.
പരീക്ഷ നടത്തിപ്പിന് SSK യുടെ സഹായസഹകരണങ്ങൾ തേടാവുന്നതാണ്.
Kerala
പ്ലസ് വൺ ഹാൾടിക്കറ്റിൽ തെറ്റ്: പുതിയത് ഡൗൺലോഡ് ചെയ്യണം


ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഹാൾടിക്കറ്റിൽ രജിസ്‌റ്റർ നമ്പരിൽ തെറ്റുള്ളതിനാൽ വിദ്യാർഥികൾക്ക് നൽകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്. ഫെബ്രുവരി 22ന് (ശനിയാഴ്ച) hseportal ൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾ ടിക്കറ്റിൽ ആണ് രജിസ്റ്റർ നമ്പർ തെറ്റിയിട്ടുള്ളത്.വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു നല്കിയിട്ടുണ്ടെങ്കിൽ അത് പ്രിൻസിപ്പൽമാർ തിരിച്ചു വാങ്ങി പുതിയ ഹാൾടിക്കറ്റ് റീജനറേറ്റ് ചെയ്ത് നൽകണമെന്ന് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.ഇപ്പോൾ hseportal ൽ ലഭ്യമാകുന്നതും ഹാൾടിക്കറ്റുകൾ കൃത്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
Kerala
നാളെ മഹാശിവരാത്രി: ക്ഷേത്രങ്ങളൊരുങ്ങി; വ്രതനിഷ്ഠയില്‍


വ്രതനിഷ്ഠയില്‍ നാളെ ശിവരാത്രി ആഘോഷിക്കാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി. അരുവിപ്പുറം മഠം ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം, ചെങ്കല്‍ മഹേശ്വരം ശിവക്ഷേത്രം, ബാലരാമപുരം ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രം, ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രം, വലിയശാല മഹാദേവക്ഷേത്രം, മേജര്‍ തളിയല്‍ ശ്രീമഹാദേവക്ഷേത്രം, മിത്രാനന്ദപുരം ത്രിമൂര്‍ത്തി ക്ഷേത്രം, വട്ടിയൂര്‍ക്കാവ് കുലശേഖരം ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രം, കവടിയാര്‍ മഹാദേവക്ഷേത്രം, ചെങ്കല്‍ മഹാദേവക്ഷേത്രം, വെയിലൂര്‍ക്കോണം മഹാദേവര്‍ ചാമുണ്‌ഡേശ്വരി ക്ഷേത്രം, പൂവാര്‍ ഊറ്ററ ചിദംബരനാഥ ക്ഷേത്രം, നെടുമങ്ങാട് തിരിച്ചിറ്റുര്‍ ശിവവിഷ്ണു ക്ഷേത്രം, പച്ചയില്‍ ശിവക്ഷേത്രം, വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രം, കിളിമാനൂര്‍ മഹാദേവേശ്വരം ക്ഷേത്രം തുടങ്ങി ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം വിവിധ ചടങ്ങുകളും ആഘോഷങ്ങളും നടക്കും.
എല്ലാ ശിവ ക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകള്‍ നടക്കും. ഭക്തര്‍ ശിവരാത്രി വ്രതം നോറ്റ് ശിവക്ഷേത്ര ദര്‍ശനം നടത്തും. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും, ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതും ശിവരാത്രിയിലെ ആചാരങ്ങളാണ്. ദേവാസുരന്മാര്‍ പാലാഴി കടഞ്ഞതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ശിവരാത്രിക്ക് പിന്നിലുള്ളത്. പാലാഴി മഥനത്തില്‍ പൊന്തിവന്ന കാളകൂടം വിഷം ശിവന്‍ ഭക്ഷിച്ചെന്നും വിഷം ഉള്ളില്‍ കടക്കാതിരിക്കാന്‍ പാര്‍വതി ശിവന്റെ കണ്ഠത്തില്‍ പിടിച്ചെന്നുമാണ് വിശ്വാസം. ശിവന്റെ രക്ഷയ്‌ക്കായി ദേവന്മാരും മറ്റ് ദേവതകളും ഉറക്കമിളച്ചിരുന്ന് പ്രാര്‍ഥിച്ചതിന്റെ അനുസ്മരണമായാണ് ശിവരാത്രി ആഘോഷിക്കുന്നത്.
ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിദിനമായ നാളെ രാവിലെ 5.30ന് രുദ്രാക്ഷ അഭിഷേകം നടത്തും. നേപ്പാളില്‍ നിന്നും കൊണ്ടുവന്നതും ഭാരതത്തില്‍ നിന്ന് ശേഖരിച്ചതുമായ രുദ്രാക്ഷം കൊണ്ടാണ് അഭിഷേകം നടത്തുന്നത്. തളിയല്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ രാവിലെ 6.05 മുതല്‍ അഖണ്ഡനാമജപം, ഉച്ചയ്‌ക്ക് 12.30ന് സമൂഹസദ്യ, രാത്രി 1ന് ആനപ്പുറത്തെഴുന്നള്ളിപ്പ്.
Kerala
റേഷൻ വിഹിതം ഈ മാസം തന്നെ കൈപ്പറ്റണം


2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 28നുള്ളില്‍ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി ദീർഘിപ്പിച്ച് നല്‍കുന്നതല്ലെന്നും പത്രക്കുറിപ്പില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്