വിദ്യാഭ്യാസ സ്‌കോളർഷിപ്പ് / ലാപ്‌ടോപ്പ് അപേക്ഷ ക്ഷണിച്ചു

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനും പ്രൊഫഷണൽ കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർഥികളിൽ നിന്ന് ലാപ്‌ടോപ്പിനും അപേക്ഷ ക്ഷണിച്ചു.
അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ടി.ടി.സി, ഐ.ടി.ഐ / ഐ.ടി.സി, പ്ലസ്ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ, വിവിധ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്നതും യോഗ്യത പരീക്ഷയിൽ 50% മാർക്ക് നേടിയിട്ടുള്ള വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷകൾ മേഖല വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസിൽ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 29 വൈകിട്ട് അഞ്ച് മണി.
വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, പിൻ -.695036 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
ഫോൺ: 0471- 2460667, 9188430667