പടിയൂർ പൊടിക്കളം ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം 22 മുതൽ

ഇരിട്ടി: പടിയൂർ പൊടിക്കളം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 22, 23, 24 തീയതികളിൽ നടക്കും. 22 ന് വൈകുന്നേരം 5.30 കലവറ നിറക്കൽ ഘോഷയാത്ര, ശിങ്കാരിമേളം, തൃശൂർ തിരുപ്പതി ഫോക്‌ലോർ അക്കാദമിയുടെ ദേവനൃത്തം, മട്ടന്നൂർ കടത്തനാടൻ കളരി സംഘത്തിന്റെ അഭ്യാസ പ്രകടനങ്ങൾ എന്നിവ നടക്കും. 23 ന് വൈകുന്നേരം 4 ന് മുത്തപ്പൻ, ശസ്‌തപ്പൻ, ഭൈരവൻ വെള്ളാട്ടങ്ങൾ , കരിവാൾ ഭഗവതി തോറ്റം, ഉച്ചിട്ട ഭഗവതി തോറ്റം, രാത്രി 12 മണിക്ക് പുത്തൻപറമ്പ് അറത്തിൽ കാവിൽ നിന്നും ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, 24 ന് പുലർച്ചെ 3 മുതൽ ഗുളികൻ , ശാസ്തപ്പൻ, ഭൈരവൻ, കരിവാൾ ഭഗവതി, ഉച്ചിട്ട ഭഗവതി തെയ്യങ്ങൾ, രാത്രി 10 ന് ശാക്തേയ പൂജ എന്നിവ നടക്കും. ഉത്സവനാളിൽ എല്ലാദിവസവും രാത്രി പ്രസാദ ഊട്ടും നടക്കും.