Connect with us

Local News

മുഴക്കുന്ന് പഞ്ചായത്ത് രണ്ടാം വാർഡിലെ വയോജനങ്ങൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു

Published

on

Share our post

മുഴക്കുന്ന് : പഞ്ചായത്ത് രണ്ടാം വാർഡിലെ വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. പ്രായമായി വീട്ടിലിരിക്കുന്നവരുടെ മനസിനെ സന്തോഷിപ്പിക്കാനും, പുതിയ കാഴ്ചകൾ കാണിക്കാനും വേണ്ടി വ്യത്യസ്ഥമായൊരു ഉല്ലാസയാത്രയാണ് വാർഡ് മെമ്പർ ഷഫീന മുഹമ്മദിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

രാവിലെ ആറിന് അയ്യപ്പൻകാവിൽ നിന്ന് പുറപ്പെട്ട യാത്ര വയനാട് ജില്ലയിലെ എൻ ഊര്, പൂക്കോട് തടാകം, താമരശ്ശേരി ചുരം, കാരാപ്പുഴ ഡാം തുടങ്ങി വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തിരിച്ചെത്തി. പ്രായമായ 50 ആളുകൾ പങ്കെടുത്ത ഉല്ലാസയാത്ര എല്ലാവർക്കും വ്യത്യസ്ഥമായ അനുഭവമായി.

 


Share our post

THALASSERRY

വേനലവധിക്ക് തലശ്ശേരി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക യാത്ര

Published

on

Share our post

തലശ്ശേരി:വേനലവധിക്കാലത്ത് പ്രത്യേക ടൂര്‍ പാക്കേജുകളുമായി തലശ്ശേരി കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, നാല്, 25 ഇരുപത്തഞ്ച് തീയതികളില്‍ മൂന്നാര്‍, ആറിന് വയനാട്, എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും, 11 ന് കൊച്ചി കപ്പല്‍ യാത്ര, 18 ന് ഗവി, 20 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണത്തിനും 9497879962 നമ്പറില്‍ ബന്ധപ്പെടാം.


Share our post
Continue Reading

PERAVOOR

കെ.ഹരിദാസിൻ്റെയും സി.പി.ജലാലിൻ്റെയും സ്മരണയിൽ ഇഫ്താർ സംഗമം

Published

on

Share our post

പേരാവൂർ: വ്യാപാരി നേതാവായിരുന്ന കെ.ഹരിദാസിൻ്റെയും കോൺഗ്രസ് നേതാവായിരുന്ന സി.പി.ജലാലിൻ്റെയും സ്മരണാർത്ഥം പേരാവൂർ മഹല്ലിൽ ഇഫ്താർ സംഗമം നടത്തി. ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് യു.വി.റഹീം അധ്യക്ഷനായി. ഡോ.കെ.അനൂപ് ഹരിദാസ്, സി. പി.ജെസിൽ, കെ. പി. അബ്ദുൾ റഷീദ്, നാസർ വട്ടൻപുരയിൽ, സുരേഷ് ചാലാറത്ത്, സിറാജ് പൂക്കോത്ത്, ഷഫീർ ചെക്യാട്ട്, ബഷീർ കായക്കുൽ, അരിപ്പയിൽ മജീദ്, ലത്തീഫ് പത്തായപ്പുരയിൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

പേരാവൂർ റീജണൽ ബാങ്ക് കേളകം ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

Published

on

Share our post

പേരാവൂർ : കഴിഞ്ഞ 28 വർഷക്കാലമായി മലയോര മേഖലയുടെ സിരാകേന്ദ്രമായ കേളകത്ത് പ്രവർത്തനം നടത്തിവരുന്ന പേരാവൂർ റീജിയണൽ ബാങ്കിൻ്റെ (അർബൻ ബാങ്ക്) കേളകം ബ്രാഞ്ച് വിപുലമായ സൗകര്യങ്ങളോടുകൂടി കേളകം വ്യാപാര ഭവന് സമീപം കാപ്പിറ്റോൾ കോംപ്ലക്സിൻ്റെ ഗ്രൗണ്ട് ഫ്ളോറിൽ പ്രവർത്തനം തുടങ്ങി. കെട്ടിടത്തിൻ്റെ ഉദ്ഘാടനം l സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു. സണ്ണി ജോസഫ് എം. എൽ. എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്‌കുര്യൻ സ്ട്രോങ്ങ് റൂം ഉദ്ഘാടനവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ വായ്‌പ വിതരണവും ഇരിട്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ . ടി. ജി. രാജേഷ് കുമാർ നിക്ഷേപ സ്വീകരണവും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി.അനീഷ്, റോയി നമ്പു ടാകം, ആൻ്റണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത,ബ്ലോക്ക് പഞ്ചായത്തംഗംങ്ങളായ ഇന്ദിര ശ്രീധരൻ, മേരിക്കുട്ടി, മൈഥിലി രമണൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ, വ്യാപാരി നേതാക്കളായ എം.എസ്.തങ്കച്ചൻ, രജീഷ് ബൂൺ, കൊച്ചിൻ രാജൻ, റീജനൽ ബേങ്ക് മുൻ സിക്രട്ടറി വി.വി.ബാലകൃഷ്ണൻ,പേരാവൂർ റീജനൽ ബേങ്ക് പ്രസിഡന്റ് വി.ജി.പത്മനാഭൻ,ബേങ്ക് സിക്രട്ടറി എം. സി.ഷാജു, എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!