കുടിവെള്ളം കുട്ടിക്കളിയല്ല; സ്‌കൂളുകളിൽ കൂടുതൽ ജലഗുണ നിലവാര നിർണയ ലാബുകൾ വരുന്നു

Share our post

കണ്ണൂർ: സ്‌കൂളുകളിലെ കുടിവെള്ള ഗുണനിലവാരം ഉറപ്പുവരുത്താൻ ഹയർസെക്കന്ററി സ്‌കൂളുകളിൽ ജലഗുണനിലവാര നിർണയ ലാബുകൾ വരുന്നു. കണ്ണൂർ ജില്ലയിലെ ഹയർസെക്കൻഡറികളിലും ലാബുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃത‌ർ പറഞ്ഞു.എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട് വിഹിതം, ദ്ദേശ സ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം എന്നിവ വിനിയോഗിച്ചാണ് ലാബുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത്.

കൂടാതെ, ഭൂഗർഭജലവകുപ്പുമായി ചേർന്ന് എം.എൽ.എ, എം.പി ഫണ്ട് ഉപയോഗിച്ചും ജലഗുണനിലവാര ലാബുകൾ തുടങ്ങും. ഇതിനായി വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി എം.എൽ.എ, എം.പി ഫണ്ട് ലഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. നിലവിൽ ജില്ലയിൽ 21 സ്കൂളുകളിലാണ് പരിശോധനയ്ക്ക് സജ്ജമായ ജലഗുണനിലവാര നിർണ്ണയ ലാബുകൾ ഉള്ളത്.

നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ഒരു ഹയർസെക്കന്ററി സ്‌കൂളുകളിൽ പ്രാദേശിക ജലഗുണനിലവാര ലാബുകൾ തുടങ്ങാൻ നിർദേശം ഉണ്ടായിരുന്നു.

ഇതിന്റെ ഭാഗമായാണ് ഹർസെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്രം ലാബുകളോടനുബന്ധമായി ലാബുകൾ സ്ഥാപിക്കുന്നത്.ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനോടൊപ്പം കുടിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനും, ആയതിനെക്കുറിച്ചുള്ള ആശങ്ക അകറ്റുകയുമാണ് ലക്ഷ്യം.

 

207 ഹയർസെക്കന്ററികളിൽ പരിശോധന

ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി വിവിധ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 207 ജലപരിശോധനാ ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം സ്‌കൂളുകളിലും കുടിവെള്ള പരിശോധന നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് കൂടുതൽ ലാബുകൾ തുടങ്ങുന്നത്. സ്‌കൂളുകളിൽ നിന്നും ലഭ്യമാകുന്ന ഡാറ്റ ഭൂജലവകുപ്പിന്റെ അതാതു ലാബിൽ വിലയിരുത്തി തുടർപരിശോധന തീരുമാനിക്കും. തുടർ പരിശോധന വേണ്ടാത്തവയ്ക്ക് പരിഹാരവും നിർദ്ദേശിക്കും.

 

പരിശീലനം നൽകും ഗുണ നിലവാരമറിയാൻ

സ്‌കൂളുകളിൽ പുതുതായി സ്ഥാപിക്കുന്ന കുടിവെള്ള ഗുണനിലവാര പരിശോധന ലാബിൽ പരിശോധനയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ലാബിന്റെ ചുമതല വഹിക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിർദേശങ്ങളും പരിശീലനങ്ങളും നൽകും. ഹരിത കേരള മിഷൻ ഇതിനായി ഒരു ട്യൂട്ടോറിയൽ വീഡിയോ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പരിശീലനം.

 

കണ്ണൂരിൽ നിലവിൽ 21 ലാബുകൾ

സംസ്ഥാനത്ത് 207

 

പരിശോധിക്കുന്നത്

പി.എച്ച് മൂല്യം

കൺഡ്ര്രകിവിറ്റി

ടി.ഡി.എസ്,

ജലത്തിന്റെ ക്ഷാരത,

കാർബണേറ്റ്,

ബൈ കാർബണേറ്റ്

ക്ലോറൈഡ്

ജലകാഠിന്യം

കാൽസ്യം

മഗ്നീഷ്യം

സൾഫേറ്റ്

നൈട്രേറ്റ്

അമോണിയ

ബാക്ടീരിയ

ഇരുമ്പ്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!