MATTANNOOR
ഗവര്‍ണര്‍ക്ക് കരിങ്കൊടി; 60 പേര്‍ക്കെതിരെ കേസ്

മട്ടന്നൂര്‍: മട്ടന്നൂരില്‍ ഗവര്‍ണറെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ 60 പേര്‍ക്കെതിരെ കേസെടുത്തു.
ഞായറാഴ്ച രാത്രി വയനാട്ടിലേക്കുള്ള യാത്രാമധ്യേ മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ ഗവര്‍ണറുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെയും തിങ്കളാഴ്ച ഗവര്‍ണര്‍ തിരിച്ച് വരുന്നതിനിടെ മട്ടന്നൂര്‍ ജങ്ഷനില്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ 50 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി ഇവരെ പൊലീസ് വാഹനത്തില്‍ നിന്നും ഇറക്കുകയായിരുന്നു.
ഇരിട്ടിയിലും കേസ്
ഇരിട്ടി: വയനാട്ടിലേക്ക് പോകുകയായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇരിട്ടിയിൽ കരിങ്കൊടി കാണിച്ച അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് കരിെവള്ളൂർ സ്വദേശി വിഷ്ണു പ്രസാദ് (25), കോളിക്കടവ് സ്വദേശി അശ്വിൻ (23), കീഴ്പ്പള്ളി സ്വദേശി ക്രിസ്റ്റഫർ ബാബു (24), പേരട്ട സ്വദേശി തേജസ്സ് സി രാജ് (18), കീഴൂർ സ്വദേശി യദു കൃഷ്ണൻ (21) എന്നിവർക്ക് എതിരെയാണ് കേസെടുത്തത്.
പേരാവൂർ ടൗണിലും കരിങ്കൊടി
പേരാവൂർ: വയനാട്ടിലേക്ക് പോകുകയായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്.എഫ്.ഐ പേരാവൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ കരിങ്കൊടി കാണിക്കാൻ ശ്രമം നടന്നു. പൊലീസ് ഇടപെട്ട് പ്രവർത്തകരെ തടഞ്ഞതിനാൽ ഗവർണർ കടന്നു പോയ പ്രധാന പാതയിലെത്താനോ കരിങ്കൊടി കാണിക്കാനോ കഴിഞ്ഞില്ല. ഞായറാഴ്ച രാത്രി എസ്.എഫ്.ഐ പേരാവൂർ ഏരിയ സെക്രട്ടറി കെ.കെ. ഗിരീഷ്, പ്രസിഡന്റ് സി. അശ്വന്ത്, അക്ഷയ മനോജ്, അരുൺ മാനുവൽ, അഭിനവ് അനിൽകുമാർ, പി.വി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
MATTANNOOR
മട്ടന്നൂരിൽ അവധിക്കാല റൈഫിൾ ഷൂട്ടിങ് പരിശീലന ക്യാമ്പ്

മട്ടന്നൂർ : ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള അവധിക്കാല റൈഫിൾ ഷൂട്ടിങ് പരിശീലന ക്യാമ്പ് മട്ടന്നൂർ യൂണിവേഴ്സൽ കോളേജിൽ തുടങ്ങി. ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി എം. ലക്ഷ്മികാന്തൻ, ഡോ. പി.കെ. ജഗന്നാഥൻ, കോളേജ് പ്രിൻസിപ്പൽ കെ.കെ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. 10 ദിവസത്തെ ക്യാമ്പിൽ 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കോച്ച് നവനീതിന്റെ നേതൃത്വത്തിലാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 0490 2474701, 9495415360.
MATTANNOOR
ഉളിയിലിൽ ബസിന് പിറകിൽ ബസിടിച്ച് ആറ് പേർക്ക് പരിക്ക്

മട്ടന്നൂർ: ഉളിയിലിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം. ആറ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന അസ്റ്റോറിയ ബസിന് പിറകിൽ ഉളിയിൽ പാലത്തിന് സമീപം ഹരിശ്രീ ബസ് ഇടിക്കുകയായിരുന്നു. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
MATTANNOOR
അരക്കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിൽ

മട്ടന്നൂർ: കരേറ്റയിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ് ആലം അൻസാരി (29) മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. അസി. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ സി. അഭിലാഷ്, പി. കെ.
സജേഷ്, എ. കെ, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, ജി.ദൃശ്യ, പി. പി. വിജിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്