15-കാരനെ പീഡിപ്പിച്ച പ്രതിക്ക് നാലരവർഷം തടവ്

കണ്ണൂർ: 15 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാലര വർഷം തടവും 21,000 രൂപ പിഴയും ശിക്ഷ. മട്ടന്നൂർ പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
കീഴല്ലൂർ സ്വദേശി ടി.കെ.അമലിനെ (27) ആണ് പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. പിഴത്തുകയിൽ നിന്ന് 15,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം.
2022-ൽ മട്ടന്നൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.ഐ. ടി.സി. രാജീവനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.വി. ഷീന ഹാജരായി