THALASSERRY
അണ്ടലൂരിന് വിസ്മയമായി ബാലി സുഗ്രീവ യുദ്ധം

തലശ്ശേരി: കുംഭമാസത്തിലെ ഉച്ചസൂര്യൻ തലയ്ക്ക് മീതെ കത്തി നിൽക്കുമ്പോൾ, താഴെ ചുട്ടുപൊള്ളുന്ന പൂഴിപരപ്പിൽ സൂചി വീണാൽ നിലം തൊടാത്ത വിധമുള്ള ജനക്കൂട്ടത്തിന് നടുവിൽ ഘോര യുദ്ധം. അസുര വാദ്യങ്ങളുടെയും കൊമ്പിന്റെയും കുഴലിന്റെയും കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾക്കും ആർപ്പുവിളികൾക്കുമിടയിൽ അങ്കം മുറുകുമ്പോൾ, ജനങ്ങൾ എല്ലാം മറക്കുന്നു.അധർമ്മത്തിനെതിരെയുള്ള ഇതിഹാസ യുദ്ധത്തിൽ മെയ്യഭ്യാസത്തിന്റെയും കായികമുറകളുടെയും മായികകാഴ്ചകൾ സമ്മാനിച്ച് സുഗ്രീവനും ബാലിയും അണ്ടലൂർ ക്ഷേത്രാങ്കണത്തെ യുദ്ധക്കളമാക്കി മാറ്റി. താക്കോൽ, ചുരിക, ദണ്ഡ്, തെങ്ങിൻ കുല, വില്ല് എന്നിവ ഉപയോഗിച്ചുള്ള ആട്ടങ്ങൾക്ക് അർത്ഥ തലങ്ങൾ ഏറെയാണ്. കുട്ടികൾ തൊട്ട് പ്രായമേറിയവർ വരെ വാനരസേനയിലെ പോരാളികളായി മാറുന്ന കാഴ്ച രാമനോടുള്ള ദ്വീപ് നിവാസികളുടെ ഹൃദയൈക്യം വിളംബരം ചെയ്യുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അണ്ടലൂരിൽ ബാലി -സുഗ്രീവ യുദ്ധം അരങ്ങേറിയത്. രാവണപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ ശ്രീരാമപക്ഷം നടത്തിയ ഘോരയുദ്ധം ചിത്രീകരിക്കുന്ന യുദ്ധമുറകളും, അടവ് തന്ത്രങ്ങളുമെല്ലാം ഇവിടെ കാണാം. രാവണപക്ഷത്തെ അതിശക്തരായ വിരൂപാക്ഷൻ, പ്രഹസ്തൻ, കുംഭകർണ്ണൻ, മേഘനാഥൻ, അതികായൻ, ധൂമ്രാക്ഷൻ എന്നിവരുമായുള്ള യുദ്ധത്തെയും വധത്തെയുമെല്ലാം ഓർമ്മിപ്പിക്കുന്ന പോരാട്ട ദൃശ്യങ്ങളും ചടങ്ങുകളുമെല്ലാം രാമായണത്തിലെ സംഭവബഹുലമായ ഏടുകളിലേക്ക് കാണികളെ കൊണ്ടു പോകുന്നു. നാളെ അണ്ടലൂർ കളിയാട്ടത്തിന് സമാപനമാകും.
THALASSERRY
നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളല്‍ നിലച്ചു

തലശ്ശേരി : നിരീക്ഷണ കാമറകള്‍ വന്നതോടെ തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളലിന് അറുതിയായി. മാർച്ച് 27നാണ് കടല്‍ത്തീരത്ത് അത്യാധുനിക നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. ഒരു ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റീഡിങ്ങ് കാമറ ഉള്‍പ്പെടെ അഞ്ച് കാമറകളാണ് തലശ്ശേരി കടല്‍പ്പാലം മുതല്‍ മത്സ്യമാർക്കറ്റ് വരെയുള്ള പരിധിയില്‍ സ്ഥാപിച്ചത്. മാലിന്യം തളളുന്നവരെ കണ്ടെത്തി പിഴ ഉള്‍പ്പെടെ കർശന നടപടികള്‍ ചുമത്തുന്നതിന് നഗരസഭയാണ് കാമറകള്‍ സ്ഥാപിച്ചത്.കടല്‍പാലം പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് കാമറയിലെ നിരീക്ഷണം നടക്കുന്നത്. വാഹനങ്ങളില്‍ കൊണ്ടുവന്നാണ് കാലങ്ങളായി കടല്‍ത്തീരത്ത് ആളുകള്‍ മാലിന്യം തളളിയിരുന്നത്. അറവുമാലിന്യങ്ങളും ആഴുകിയ പഴവർഗങ്ങളും ഹോട്ടല്‍ മാലിന്യങ്ങളുമടക്കം ഇവിടെ നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇക്കാരണത്താല്‍ കടല്‍ത്തീരത്ത് നായ ശല്യവും വ്യാപകമാണ്.കടല്‍ക്കരയില്‍ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാൻ നഗരസഭ അധികൃതർ മുന്നോട്ടുവന്നത്. വ്യാപാരികളുടെ സഹകരണത്തോടെയാണ് കാമറകള്‍ സ്ഥാപിച്ചത്. കാമറയില്‍ കുടുങ്ങി പിടിവീഴുമെന്ന് തോന്നിയതോടെ മാലിന്യം തളളുന്നവർ പിറകോട്ടു വലിഞ്ഞു. തമിഴ് നാട്ടില്‍ നിന്നടക്കം മത്സ്യം കയറ്റിയെത്തുന്ന ലോറിയുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്നുള്ള മലിന ജലം കടപ്പുറം റോഡില്‍ ഒഴുക്കിവിടുന്നതിനും നിരീക്ഷണ കാമറകള്‍ വന്നതോടെ പരിഹാരമായി. മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളില്‍ നിന്നുള്ള മലിനജലം പുറത്തേക്കൊഴുക്കുന്നതും ഇവിടെ പതിവായിരുന്നു. മലിനജലം കുത്തിയൊഴുകിയ റോഡുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ക്ലീനാണ്. പൊലീസിന്റെ സഹായത്തോടെയാണ് കടല്‍തീരത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ നടപടി കർശനമാക്കിയത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പൊലീസിനും നിർദേശം നല്‍കിയിട്ടുണ്ട്.
THALASSERRY
പോക്സോ കേസിൽ മുങ്ങിയ പ്രതി പിടിയിൽ

തലശ്ശേരി: പോക്സോ കേസിലെ പ്രതിയെ തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ധാരാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടി. 2016 ൽ തലശ്ശേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തലശ്ശേരി ഗോപാലപേട്ടയിലെ സത്താറിനെയാണ് തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എൽ.പി വാറന്റ് അന്വേഷിക്കുന്ന സിവിൽ പൊലീസ് ഓഫിസർമാരായ പി. റിജിൽ, സി.കെ. നിധിൻ എന്നിവരുടെ സമർഥമായ അന്വേഷണത്തിലൂടെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പ്രതിയെ പിടികൂടാനാകാതെ അബ്സ്കോണ്ടിങ് ചാർജ് കൊടുത്തതിന് ശേഷം ഒമ്പത് വർഷത്തിലധികമായി മുങ്ങി നടക്കുകയായിരുന്നു പ്രതി.പ്രതിയുടെ ഒരു ഫോട്ടോ പോലും ലഭിച്ചിരുന്നില്ല. എങ്ങനെയെങ്കിലും പ്രതിയെ കണ്ടെത്തണമെന്ന ഉറച്ച തീരുമാനത്തിൽ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി നൂറുകണക്കിന് സത്താറുമാരെ ഐ.സി.ജെ.എസിൽ പരിശോധിച്ചതിൽനിന്നാണ് ഇതേ പേരിലുള്ള ഒരാൾ കോയമ്പത്തൂർ ജയിലിൽ തടവുകാരനായിരുന്ന വിവരം ലഭിച്ചത്.കോയമ്പത്തൂർ ജയിലിൽ അന്വേഷിച്ചതിൽ തമിഴ്നാട്ടിലെ പൊള്ളാച്ചി സിവിൽ സപ്ലൈ സി.ഐ.ഡി സ്റ്റേഷനിലെ കേസിലാണ് ഇയാൾ ജയിലിൽ കിടന്നതെന്ന് മനസ്സിലായി. ജയിലിൽ നിന്നും പ്രതിയുടെ ലോക്കൽ അഡ്രസ് ശേഖരിച്ച് അന്വേഷിച്ചതിൽ പൊള്ളാച്ചി സ്റ്റേഷനിൽ നിന്നും ലഭിച്ച പ്രതിയുടെ ഫോട്ടോ നാട്ടിലെ വിശ്വസ്ഥരെ കാണിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രതിയായ സത്താറാണെന്ന് വ്യക്തമായി. പൊള്ളാച്ചി സ്റ്റേഷനിൽ നിന്നും ലഭിച്ച പ്രതിയുടെ ഫോൺ നമ്പറിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. സിവിൽ പൊലീസ് ഓഫിസറായ രോഹിത്തും സംഘത്തിലുണ്ടായിരുന്നു.
THALASSERRY
തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു

തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്