ദേശീയ മാസ്റ്റേഴ്‌സ് അത് ലറ്റിക്‌സ് ഹൈജമ്പിൽ പേരാവൂർ സ്വദേശിക്ക് സ്വര്‍ണ്ണം

പേരാവൂര്‍: പൂനയില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജമ്പിൽ പേരാവൂർ സ്വദേശിക്ക് സ്വര്‍ണ്ണ മെഡല്‍.പേരാവൂര്‍ മണത്തണ സ്വദേശി പ്രവീണ്‍കുമാര്‍ തൈയില്ലാണ് ജേതാവായത്.ഉഡുപ്പിയില്‍ നടന്ന ദേശിയ ചാമ്പ്യന്‍ഷിപ്പിലും, കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലും മുന്‍പ് സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. സ്വീഡനില്‍ നടക്കുന്ന അന്തര്‍ ദേശീയ മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാനനും യോഗ്യത നേടി.കീഴ്പ്പള്ളി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കായികാധ്യാപകനാണ് പ്രവീണ്‍കുമാര്‍.ഭാര്യ:സാന്ദ്ര പ്രവീണ്‍.മക്കൾ :പാര്‍ത്വിവ് കൃഷ്ണ, ധ്യാന്‍ കൃഷ്ണ.