കേരള ടെക്‌നോളജി എക്‌സ്‌പോ ഫെബ്രുവരി 29 ന് കോഴിക്കോട്, സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും

Share our post

കോഴിക്കോട്: കേരളത്തിലെ സാങ്കേതികവിദ്യാ രംഗത്തിന്റെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള കേരള ടെക്‌നോളജി എക്‌സ്‌പോ (കെടിഎക്‌സ് 2024) കോഴിക്കോട് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് രണ്ട് വരെ കോഴിക്കോട് മിനി ബൈപ്പാസിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ആന്റ് കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ചാണ് പരിപാടി. കാലിക്കറ്റ് ഇനൊവേഷന്‍ ആന്റ് ടെക്‌നോളജി ഇനിഷ്യേറ്റീവ് (സിറ്റി 2.0) ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

കോഴിക്കോട് സംഘടിപ്പിക്കപ്പെടുന്ന പ്രധാനപ്പെട്ട ഒരു സാങ്കേതിക വിദ്യാ സമ്മേളനമാണ് കെ.ടിഎക്‌സ് 2024. മലബാര്‍ മേഖലയിലെ വളര്‍ന്നുവരുന്ന സാങ്കേതിക വ്യവസായത്തിന് ഊന്നല്‍ നല്‍കി കേരളത്തിലെ ചലനാത്മകമായ ഇനൊവേഷന്‍ ഇക്കോസിസ്റ്റത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗോള – മധ്യേഷ്യ- ഇന്ത്യന്‍ സാങ്കേതിക വിദ്യാ പരിതസ്ഥിതികളെ പരസ്പരം ബന്ധിപ്പിക്കാന്‍ കെ.ടിഎക്‌സ് 2024ന് സാധിക്കും.

സാങ്കേതിക വിദ്യയുടെയും ഇനൊവേഷനുകളുടെയും ഇന്ത്യയിലെ പ്രധാനപ്പെട്ടൊരു സംഗമവേദിയാകും കെ.ടിഎക്‌സ് 2024. സാങ്കേതിക വിദ്യാ രംഗത്ത് ആഗോള നേതൃനിരയിലുള്ളരും വ്യത്യസ്ത വ്യവസായിക മേഖലയില്‍ നിന്നുള്ളവരും പരിപാടിയില്‍ പങ്കെടുക്കും. 200-ല്‍ പരം സ്റ്റാളുകളുള്ള എക്‌സിബിഷനും കെ.ടിഎക്‌സ് 2024 നോട് അനുബന്ധിച്ച് നടക്കും. 100-ല്‍ പരം പ്രഭാഷകരും, 5000 ല്‍ ഏറെ പ്രതിനിധികളും പങ്കെടുക്കും.

മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി (കാഫിറ്റ്), ഐ.ഐ.എം കോഴിക്കോട്, എന്‍.ഐ.ടി കാലിക്കറ്റ്, കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്‌.ഐ.ടി.ഐ.എല്‍), കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കേരള, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ (സി.എം.എ), യു.എല്‍ സൈബര്‍ പാര്‍ക്ക് കോഴിക്കോട് (യു.എല്‍.സി.സി), ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്ക് കോഴിക്കോട് എന്നിവരടങ്ങുന്ന സൊസൈറ്റിയാണ് കാലിക്കറ്റ് ഇനൊവേഷന്‍ ആന്റ് ടെക്‌നോളജി ഇനിഷ്യേറ്റീവ് (സിറ്റി 2.0).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!