ആറളം ഫാമിൽ ആനകളെ കാട്ടിലേക്ക് തുരത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം

ആറളം: ആറളം ഫാമിൽ ആനകളെ കാട്ടിലേക്ക് തുരത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം. വനം വകുപ്പ് ജീവനക്കാരല്ല മറിച്ച് ഫാമിലെ ജീവനക്കാരാണ് ആനകളെ തുരത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. മുപ്പതോളം ആനകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ആനകളെ കാട്ടിലേക്ക് തുരത്താൻ ശ്രമിച്ചതോടെ ആനകൾ ജനവാസമേഖലയിലേക്ക് വന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.ആദിവാസികൾ ഇടപെട്ടതോടെ ആനയെ തുരത്തുന്നത് നിർത്തിവച്ചു.
ആറളംഫാം ജീവനക്കാർ വനം വകുപ്പിനെ അറിയിക്കാതെയാണ് ആനകളെ തുരത്താൻ ശ്രമിച്ചതെന്നാണ് ഇപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതെന്ന് ഏഴാം ബ്ലോക്കിൽ താമസക്കാരനായ കൃഷ്ണൻ കുട്ടി പറയുന്നു. തുടർ നടപടികൾ തീരുമാനിക്കാൻ നാളെ (ചൊവ്വ) രാവിലെ 9ന് ആറളം ഫാം പുതിയപാലം ഓഫീസിൽ നാട്ടുകാരുമായി ചർച്ച തീരുമാനിച്ചിട്ടുണ്ട്.