Connect with us

IRITTY

ജലനിധി പൈപ്പുകള്‍ കുത്തിപ്പൊളിച്ചു; കുടിവെള്ളമില്ലാതെ നാട്ടുകാര്‍

Published

on

Share our post

എടൂർ: മലയോര ഹൈവേ വികസന പ്രവൃത്തികള്‍ നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നു. ജലനിധി പദ്ധതി പ്രകാരം പത്ത് വർഷം മുൻപ് ഭൂമിക്കടിയില്‍ സ്ഥാപിച്ച പൈപ്പ് ലൈനുകള്‍ മുഴുവൻ വെട്ടിപ്പൊളിച്ചാണ് വള്ളിത്തോട് – മണത്തണ മലയോര ഹൈവേ വീതികൂട്ടി നവീകരിക്കുന്നത്. എടൂരിലെ ജലനിധിയുടെ വെമ്പുഴയിലെ പബിങ് സ്റ്റേഷനില്‍ നിന്ന് സംഭരണി വരെ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം പൈപ്പുകള്‍ തീർത്തും നശിപ്പിച്ച നിലയിലാണ്. പൊളിച്ചിട്ട പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് റോഡ് വികസന പദ്ധതിയില്‍ പണമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ആറളം പഞ്ചായത്തിലെ വെമ്ബുഴ മുതല്‍ ആറളം പാലം വരെയുള്ള എട്ടുകിലോമീറ്റർ ഭാഗത്തെ മൂന്ന് ജലനിധി യൂണിറ്റുകളിലെ ആയിരത്തോളം കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലാകുന്നത് . പൈപ്പ് ലൈൻ തകർന്നതോടെ എടൂർ മേഖലയില്‍ നവംബർ മുതല്‍ തന്നെ കുടിവെള്ളം മുടങ്ങി. ഇതോടെ 83 കുടുംബങ്ങള്‍ വെള്ളത്തിനായി കഷ്ടപ്പെടുകയാണ്. വേനല്‍‌ കനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി.

ജലനിധി പദ്ധതിയുടെ കോടികള്‍ മുടക്കി നിർമിച്ച എടൂർ, വെള്ളരിവയല്‍, ആറളം എന്നീ മൂന്ന് പദ്ധതികളാണ് ഹൈവേ വികസനത്തോടെ പ്രതിസന്ധിയിലായത്. ഉപഭോക്താവില്‍ നിന്നും ഈടാക്കുന്ന 100 രൂപയാണ് യൂണിറ്റുകളുടെ പ്രവർത്തന മൂലധനം. വൈദ്യുത ചാർജ്, പമ്പ് ഓപ്പറേറ്റർക്കുള്ള വേതനം, അടിയന്തര അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കുള്ള ചെലവ് വഹിക്കുന്നത് ഗുണഭോക്തൃ സമിതിയാണ്. കാലപ്പഴക്കമുള്ള പൈപ്പുകള്‍ ഭൂമിക്കടിയില്‍ നിന്നും പുറത്തെടുക്കുമ്ബോള്‍ തന്നെ ഭൂരിഭാഗം പൈപ്പുകളും പൊട്ടുകയാണ്. പുതിയ പൈപ്പുകള്‍ വാങ്ങി സ്ഥാപിക്കാനുള്ള ശേഷി ഗുണഭോക്തൃ സമിതിക്ക് ഇല്ലാത്തതാണ് മാസങ്ങളായി കുടിവെള്ളം മുടങ്ങാൻ കാരണം.

പൊട്ടിയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാൻ ഏകദേശം അഞ്ചു ലക്ഷം രൂപ ചെലവാകും. ഇതിനുവേണ്ടി ഗുണഭോക്താക്കള്‍ പഞ്ചായത്ത് മുതല്‍ വകുപ്പ് മന്ത്രിക്ക് വരെ പരാതി നല്‍കി. മുഖ്യമന്ത്രിയുടെ നവ കേരള സദസിലും പരാതി നല്‍കിയിരുന്നു. കളക്ടർക്ക് നല്‍കിയ പരാതി വാട്ടർ അഥോറിറ്റിയുടെ ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറിയെങ്കിലും ഇലക്ഷൻ ഡ്യൂട്ടി ആരംഭിച്ചതോടെ ഫയല്‍ പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പില്‍ ജീവനക്കാരില്ലാത്ത അവസ്ഥയാണ്.

ഇതോടെയാണ് എടൂരില്‍ പൊളിച്ചിട്ട പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാർ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. താത്കാലിക പരിഹാരവുമായി നാട്ടുകാർ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഉപഭോക്താക്കള്‍ തന്നെ നേരിട്ടിറങ്ങി പൊട്ടിയ പൈപ്പുകള്‍ ശ്രമദാനമായി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. പൊട്ടിയ പൈപ്പുകള്‍ തന്നെ റോഡിന്‍റെ പുതിയ കെട്ടിനോട് ചേർന്ന് അരയടി താഴ്ചയില്‍ മാറ്റിയിട്ടാണ് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കുന്നത്.


Share our post

IRITTY

അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു

Published

on

Share our post

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു. മാവേലിൽ മധു വിന്റെ നായയെ ആണ് വന്യ ജീവി പിടിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നായ അതീവ ഗുരുതരാവസ്ഥയിലാണ്. രാത്രി ഒന്നരയോടെ ആണ് സംഭവം.നായ കരയുന്നത് കേട്ട് മധു വെളിയിൽ വന്നപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നായയെ കാണുന്നത്. ലൈറ്റിന്റെ വെളിച്ചത്തിൽ ഏതോ വന്യജീവി ഓടിമറയുന്നത് കണ്ടെന്നാണ് മധു പറയുന്നത്. കൂട്ടിൽ കയറിൽ കെട്ടിയിട്ടിരുന്നതുകൊണ്ടാണ് വന്യ ജീവിക്ക് നായയെ കൊണ്ടുപോകാൻ കഴിയാതെ വന്നത്.എന്നും കൂട് പൂട്ടാറുള്ള മധു ഇന്നലെ കൂട് പൂട്ടിയിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് രാത്രിയിൽ നായ്ക്കൾ വല്ലാതെ കുരച്ച് ബഹളം വെച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഈന്തുംകരി ഉരുപ്പുംകുറ്റി റോഡിനോട് ചേർന്ന് ജനവാസ മേഖലയിലാണ് വന്യജീവിയുടെ ആക്രമണം.ആക്രമിച്ചത് പുലിതന്നെയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.


Share our post
Continue Reading

Breaking News

മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു

Published

on

Share our post

ഇരിട്ടി: മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു.നിർമ്മാണ തൊഴിലാളിയായ മാമ്പറം സ്വദേശി ഗണിപതിയാടൻ കരുണാകരൻ ആണ് മരിച്ചത്.സ്ലാബിനുള്ളിൽ കുടുങ്ങിയ കരുണാകരനെ ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


Share our post
Continue Reading

IRITTY

അഞ്ച്‌ മിനിറ്റ്‌, ചിറകടിച്ചത്‌ 12,000 ശലഭങ്ങൾ

Published

on

Share our post

ഇരിട്ടി:ആറളത്ത്‌ അഞ്ച്‌ മിനിറ്റിനകം പന്ത്രണ്ടായിരത്തിലധികം ആൽബട്രോസ്‌ ചിത്രശലഭങ്ങളുടെ ദേശാടനക്കാഴ്‌ച. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തിയ ശലഭ നിരീക്ഷണ ക്യാമ്പിലാണ്‌ പൂമ്പാറ്റസംഗമം നിരീക്ഷകർ പകർത്തിയത്‌. മൂന്ന് ദിവസത്തെ സർവേയിൽ അറുപത്‌ ശലഭ നിരീക്ഷകർ ദേശാടനം വീക്ഷിച്ചു. സർവേ സമാപന അവലോകന യോഗം ഉത്തരമേഖലാ വനം കൺസർവേറ്റർ കെ എസ്‌ ദീപ ഉദ്‌ഘാടനംചെയ്തു. വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്‌ അധ്യക്ഷനായി. അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ശലഭ നിരീക്ഷകരായ ഡോ. ജാഫർ പാലോട്ട്, ബാലകൃഷ്ണൻ വിളപ്പിൽ, വി കെ ചന്ദ്രശേഖരൻ എന്നിവർ സർവേ വിവരങ്ങൾ ക്രോഡീകരിച്ചു. കാൽനൂറ്റാണ്ടായി നടക്കുന്ന സർവേയിൽ ഇത്തവണയാണ്‌ ഏറ്റവുമധികം ആൽബട്രോസ്‌ പൂമ്പാറ്റകളുടെ ദേശാടനമുണ്ടായതെന്ന്‌ അവലോകനയോഗം വിലയിരുത്തി. പതിനായിരത്തോളം ശലഭങ്ങൾ വരെ പുഴത്തിട്ടകളിൽ കൂട്ടം കൂടിയതായി നിരീക്ഷിച്ചു. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പുള്ളിവാലൻ, ബുദ്ധമയൂരി, റോസി, തളിർനീലി, ഓക്കില, മലബാർ റോസ് തുടങ്ങി പതിനേഴിനം ശലഭങ്ങളെയും കണ്ടെത്തി. ചീങ്കണ്ണിപ്പുഴയിലെ മണലൂറ്റൽ ആൽബട്രോസ് ശലഭങ്ങളുടെ കൂട്ടം ചേരലിന് പ്രതികൂലമാകുമെന്ന്‌ സർവേ വിലയിരുത്തി. ആറളത്തെ ചിത്രശലഭ സങ്കേതമായി പ്രഖ്യാപിക്കണമെന്നും സർവേ സംഘം ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!