Kannur
കാത്തിരിപ്പിനറുതി; ഇനി പാലം കടക്കാം

ശ്രീകണ്ഠപുരം: വർഷങ്ങളുടെ കാത്തിരിപ്പിനറുതിയായി. ഇനി ഈ പാലം കടക്കാം. അലക്സ് നഗർ-കാഞ്ഞിലേരി പാലമാണ് പൂർത്തിയായത്. ഉദ്ഘാടനം ഈ മാസം 20ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
നിരവധി പരാതികൾക്കും നിവേദനകൾക്കും ശേഷമാണ് കുടിയേറ്റ പ്രദേശമായ അലക്സ് നഗറിനെയും കാഞ്ഞിലേരിയെയും ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് പാലം നിർമാണം തുടങ്ങിയത്. 2017ൽ പ്രവൃത്തി ആരംഭിച്ചെങ്കിലും അഞ്ചുവർഷം കഴിഞ്ഞിട്ടും പാലത്തിന്റെ 50 ശതമാനം പോലും പ്രവൃത്തി പൂർത്തീകരിക്കാൻ കരാറുകാരന് സാധിച്ചില്ല. തുടർന്ന് സജീവ് ജോസഫ് എം.എൽ.എയും അലക്സ് നഗർ വികസന സമിതിയും മുൻകൈയെടുത്ത് കരാറുകാരനെ നീക്കി പാലം നിർമാണം റി ടെൻഡർ ചെയ്യുകയായിരുന്നു.
10.10 കോടി രൂപയാണ് നേരത്തേ പാലത്തിന്റെ നിർമാണത്തിന് വകയിരുത്തിയത്. ഇതിൽ ഐച്ചേരി-അലക്സ് നഗർ റോഡ് നിർമാണവും ഉൾപ്പെടും. 2019ൽ പാലത്തിന്റെ ഉയരം വർധിപ്പിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ടെൻഡർ വിളിക്കുകയും ചെയ്തു. പുതിയ ടെൻഡറിൽ റോഡ് നിർമാണം ഒഴിവാക്കി 5.84 കോടി രൂപയാണ് പാലത്തിന് വകയിരുത്തിയത്. റോഡ് നിർമാണം ടെൻഡറിൽ നിന്നൊഴിവാക്കിയത് വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. റീ ടെൻഡറിൽ കെ.കെ. ബിൽഡേഴ്സാണ് അലക്സ് നഗർ പാലത്തിന്റെ നിർമാണച്ചുമതല ഏറ്റെടുത്തത്.
113.75 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് നിർമിച്ചത്. ഇതിൽ 1.5 മീറ്റർ വീതിയിൽ ഇരുവശത്തുമായി നടപ്പാതയും ഒരുക്കി. നിലവിൽ സമീപത്തുള്ള തൂക്കുപാലമാണ് ഇവിടത്തെ ജനങ്ങളുടെ ഏക യാത്രാമാർഗം. അലക്സ് നഗർ പാലം യാഥാർഥ്യമായതോടെ കാഞ്ഞിലേരി, മൈക്കിൾഗിരി, ഇരൂഡ് ഭാഗങ്ങളിലുള്ളവർക്ക് ഐച്ചേരി, പയ്യാവൂർ, ശ്രീകണ്ഠപുരം ഭാഗങ്ങളിലെത്താൻ എളുപ്പമാർഗമായി. കണിയാർ വയൽ- കാഞ്ഞിലേരി – ഉളിക്കൽ റോഡ് നിർമാണം പൂർത്തിയായതോടെ അലക്സ് നഗർ ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ ഉളിക്കലിലേക്കും കണിയാർ വയലിലേക്കും എത്താനാകും.
അലക്സ് നഗർ- ഐച്ചേരി റോഡ്
പാലം പണി ഏറെക്കാലം നിലച്ചതോടെ ഇതോടൊപ്പം പൂർത്തിയാക്കേണ്ട സമീപന റോഡായ അലക്സ് നഗർ – ചെരിക്കോട്- ഐച്ചേരി റോഡിന്റെ വികസന പ്രവൃത്തികളും ആരംഭിക്കാനായില്ല. നിലവിലെ ടെൻഡറിൽ ഈ റോഡ് ഒഴിവാക്കിയാണ് തുക വകയിരുത്തിയത്. നന്നേ വീതി കുറഞ്ഞ റോഡ് തകർന്ന് കുഴികൾ നിറഞ്ഞതോടെ ഒരു വാഹനങ്ങൾക്കും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പാലം തുറക്കുന്നതോടെ ഈ വഴിയിലുള്ള വാഹനങ്ങളുടെ എണ്ണവും വർധിക്കും. അറ്റക്കുറ്റ പണി നടത്തിയിട്ട് എട്ടുവർഷം കഴിഞ്ഞ ഈ റോഡ് ഉടനെ നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്സ്, പ്രൊഡ്യൂസേഴ്സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്