Kannur
കണ്ണൂരില്‍ ചൂട് 40 ഡിഗ്രിക്ക് അടുത്ത്; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ദുരന്തനിവാരണ അതോറിറ്റി

കണ്ണൂർ: കണ്ണൂരിൽ കടുത്ത ചൂടിന് ശമനമില്ല. വെള്ളിയാഴ്ച പലയിടങ്ങളിലും താപനില 38 ഡിഗ്രിയിൽ കൂടുതലായിരുന്നു. ചെമ്പേരിയിൽ 39.3 ഡിഗ്രി രേഖപ്പെടുത്തി. സാധാരണയുള്ളതിനേക്കാളും നാല് ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി പല പ്രശ്നങ്ങളും അമിത ചൂട് കാരണമുണ്ടാകാം. പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ പാർക്കുചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
രോഗികൾക്ക് കരുതൽ
കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം.
മൃഗങ്ങൾക്കും ശ്രദ്ധ വേണം
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
തീപ്പിടിത്തം ഒഴിവാക്കാൻ
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപ്പിടിത്തം വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യണം. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനംവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
Kannur
കണ്ണൂർ സർവ്വകലാശാലാ വാർത്തകൾ


കണ്ണൂർ :സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്സ് (സി ബി സി എസ് എസ്സ് ) റഗുലർ/ സപ്പ്ളിമെന്ററി, നവംബർ 2024 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.പുനർമൂല്യനിർണയം സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 12/03/25 വരെ അപേക്ഷിക്കാം.
സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് ക്യാമ്പസ്സിലെ മാത്തമാറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 3-3-2025 രാവിലെ 10.30 മണിക്ക് വകുപ്പ് മേധാവിയുടെ ഓഫീസിൽ നേരിട്ട് ഹാജരാക്കണം.ഫോൺ: 9446477054.
പുനർമൂല്യ നിർണ്ണയ ഫലം
വിദൂര വിദ്യാഭ്യാസം – മൂന്നാം വർഷ ബിരുദ (മാർച്ച് 2024) പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
Kannur
സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പോലീസ്


കണ്ണൂർ: പുഴാതിയിൽ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പോലീസ് കണ്ണാടിപ്പറമ്പ് സ്വദേശി മുസ്തഫയെയാണ് അറസ്റ്റ് ചെയ്തത്. പുഴാതി സ്വദേശിയെ പിന്തുടർന്ന് രണ്ടേകാൽ പവന്റെ മാല കവരുകയായിരുന്നു.വളപട്ടണം എസ് എച്ച് ഒ കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ്, എസ് ഐ ടി എം വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ്പ്രതിയെ വീട്ടിൽ വെച്ച് പിടികൂടിയത്.
Kannur
മിനി ജോബ് ഫെയര്‍ നാളെ


ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സെയില്‍സ് കണ്‍സള്‍റ്റന്റ്, സര്‍വീസ് അഡൈ്വസര്‍, ഷോറൂം സെയില്‍സ് കണ്‍സള്‍റ്റന്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, സ്‌പെയര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കാര്‍ ഡ്രൈവര്‍, ടെക്‌നിഷ്യന്‍ ട്രെയിനി, യൂണിറ്റ് മാനേജര്‍, പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഡിഗ്രി, ഡിപ്ലോമ/ ഐ.ടി.ഐ/ ബി.ടെക് ഓട്ടോമൊബൈല്‍, ഐ.ടി.ഐ (എം എം വി) യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍- 04972707610, 6282942066
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്