Kannur
ഇന്റർലോക്ക് അടർന്ന് പൊട്ടിപ്പൊളിഞ്ഞ് രാജീവ് ഗാന്ധി റോഡ്: ഇതോ സുരക്ഷിത പാത

കണ്ണൂർ: സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇന്റർലോക്ക് ചെയ്ത കോർപറേഷൻ റോഡുകൾ വീണ്ടും പൊട്ടിപ്പൊളിഞ്ഞ് പഴയപടിയായി. നിരന്തരമായ പരാതിയ്ക്കൊടുവിൽ നടത്തിയ ഇന്റർലോക്കിംഗാണ് മാസങ്ങൾക്കുള്ളിൽ അടർന്ന് ഓട്ടോകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത തരത്തിലേക്ക് റോഡുകളെ എത്തിച്ചിരിക്കുന്നത്. പ്രവൃത്തി നടക്കുമ്പോൾ തന്നെ കാണിച്ച അപാകതകൾ പരിഹരിക്കാത്തതാണ് ലക്ഷങ്ങൾ ചിലവിട്ട പദ്ധതിയെ പ്രയോജന രഹിതമാക്കിയിരിക്കുന്നത്.
നഗരത്തിലെ രാജീവ് ഗാന്ധി റോഡാണ് കൂട്ടത്തിൽ ഏറ്റവും ശോചനീയാവസ്ഥയിലുള്ളത്. കണ്ണൂർ കോർപ്പറേഷൻ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ കുഴിയെടുത്തതിന്റെ ഭാഗമായി നഗരത്തിലെ റോഡുകളെല്ലാം കഴിഞ്ഞ വർഷം വെട്ടിപൊളിച്ചിരുന്നു. പ്രവൃത്തി കഴിഞ്ഞ് മൂടിയെങ്കിലും വെള്ളം കെട്ടികിടന്നും മറ്റും റോഡ് തകർന്നു. നിലവിൽ ഇതുവഴി ഓടാൻ ഓട്ടോകൾ പോലും തയ്യാറല്ല.നിരവധി വ്യാപാര സ്ഥാപനങ്ങൾ ഈ റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
സമരത്തിനൊടുവിൽ ഇന്റർലോക്കിംഗ്
റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ വിവിധ സംഘടനകളുടെയും വ്യാപാരികളുടെ നേതൃത്വത്തിലുമുൾപ്പെടെ നിരവധി സമരങ്ങൾ നടന്നിരുന്നു.ഇതെ തുടർന്നാണ് രാജീവ് ഗാന്ധി റോഡ് ഉൾപ്പെടെയുള്ളവ ഇന്റർലോക്ക് ചെയ്യാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ധൃതി പിടിച്ച് നടത്തിയ ഇന്റർലോക്കിംഗ് ഫലപ്രദമല്ലെന്ന് അന്നുതന്നെ വിമർശനമുയർന്നെങ്കിലും കോർപറേഷൻ ചെവിക്കൊണ്ടിരുന്നില്ല.രാജീവ് ഗാന്ധി റോഡ് ഇന്റർലോക്ക് പ്രവൃത്തിയിലെ അപാകത സമീപത്തെ വ്യാപാരികൾ ചൂണ്ടികാട്ടിയിരുന്നുവെങ്കിലും കോർപറേഷൻ ഗൗരവത്തിലെടുത്തിരുന്നില്ല. റോഡിന്റെ തകർച്ചയിൽ വ്യാപാരികൾ വീണ്ടും ശക്തമായ പ്രതിഷേധമുയർത്തിയിട്ടുണ്ട്.
സൗന്ദര്യം പോയി, ഇപ്പോൾ സുരക്ഷയും
മുൻ മേയർ ടി. ഒ .മോഹനൻ ഇന്റർലോക്ക് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്ത് പോയെങ്കിലും മാസങ്ങൾക്ക് ശേഷം രാജീവ് ഗാന്ധി റോഡ് പൊട്ടിപൊളിഞ്ഞു. നിലവിൽ പഴയ അവസ്ഥയേക്കാൾ ദയനീയമായാണ്. ഇന്റർലോക്ക് പൊട്ടിപൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഏറെ പ്രയാസപ്പെട്ടാണ് യാത്ര പോകുന്നത്.നഗരസൗന്ദര്യൽക്കരണത്തോടൊപ്പം ജനങ്ങൾക്ക് സുരക്ഷിതമായ സഞ്ചാര പാത ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോർപ്പറേഷൻ റോഡ് ഇന്റർലോക്ക് ചെയ്തതെന്ന് അധികൃതർ പറഞ്ഞെങ്കിലും നിലവിൽ സൗന്ദര്യവും സുരക്ഷയും ഒന്നുമില്ലാത്ത അവസ്ഥയാണ്.
ഇന്റർലോക്ക് ചെയ്ത് മനോഹരമാക്കിയ റോഡിന്റെ ഇപ്പോഴത്തെ സ്ഥിതി കോർപറേഷൻ ഭരണാധികാരികൾ പരിശോധിക്കുന്നത് നന്നായിരിക്കും.കോർപ്പറേഷൻ അധികൃതർ ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ റോഡിന്റെ ദുരവസ്ഥ മനസിലാകും. കാൽനടപോലും ദുഷ്‌കരമായ ഈ റോഡ് നന്നാക്കാത്തത് എന്തുകൊണ്ടാണെന്ന് ഭരണാധികാരികൾ മറുപടി പറയണം.
ജനറൽ സെക്രട്ടറി ടി .പി.അബ്ദുൾ സത്താർ ,കണ്ണൂർ റീട്ടെയിൽ ഫുഡ് ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷൻ
Kannur
മിനി ജോബ് ഫെയര്‍ നാളെ


ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സെയില്‍സ് കണ്‍സള്‍റ്റന്റ്, സര്‍വീസ് അഡൈ്വസര്‍, ഷോറൂം സെയില്‍സ് കണ്‍സള്‍റ്റന്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, സ്‌പെയര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കാര്‍ ഡ്രൈവര്‍, ടെക്‌നിഷ്യന്‍ ട്രെയിനി, യൂണിറ്റ് മാനേജര്‍, പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഡിഗ്രി, ഡിപ്ലോമ/ ഐ.ടി.ഐ/ ബി.ടെക് ഓട്ടോമൊബൈല്‍, ഐ.ടി.ഐ (എം എം വി) യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍- 04972707610, 6282942066
Kannur
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഒഴിവ്


പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടർ തസ്തികയിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്. മാർച്ച് മൂന്നിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷൻ നേടിയിരിക്കണം എന്നതാണ് യോഗ്യത.നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. താൽപര്യമുള്ളവർയോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പലിന്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.വിശദാംശങ്ങൾ, gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Kannur
വനിതാ ദിനത്തിൽ വനിതകൾക്കു മാത്രമായി കെ.എസ്.ആർ.ടി.സിയുടെ മലപ്പുറം പാക്കേജ്


കണ്ണൂർ: മാർച്ച് മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ ഒരുക്കി കെ സ് ആർ ടി സി കണ്ണൂർ ഡിപ്പോ. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ വനിതകൾക്കു മാത്രമായി കണ്ണൂരിൽ നിന്നും നിലമ്പൂരിലെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്നു സന്ദർശിച്ച് വൈകുന്നേരം മലപ്പുറത്ത് മിസ്റ്റി ലാന്റ് പാർക്കിൽ എത്തും. ഭക്ഷണവും എൻട്രൻസ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്.മാർച്ച് എട്ടിന് വയനാട് രാവിലെ 5.45 ന് പുറപ്പെട്ട് പഴശ്ശി സ്മൃതി മണ്ഡപം, കുറുവ ദ്വീപ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച് രാത്രി 10 മണിയോടെ കണ്ണൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് മറ്റൊരു പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്.
മാർച്ച് ഏഴ്, 21 തീയതികളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം ഒരുക്കുന്ന പാക്കേജിൽ കുടജാദ്രി, ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്ര ദർശനവും ബേക്കൽ കോട്ട സന്ദർശിനവും ഒരുക്കിയിട്ടുണ്ട്.21 ന് പുറപ്പെടുന്ന പാക്കേജിൽ രഥോത്സവം കാണാനുള്ള അവസരം ലഭിക്കും.മാർച്ച് ഏഴ്, 21 തീയതികളിൽ മൂന്നാർ ട്രിപ്പും ഉണ്ടായിരിക്കും. മാർച്ച് 14, 29 തീയതികളിൽ പുറപ്പെടുന്ന ഗവി പാക്കേജിൽ കുമളി, കമ്പം, രാമക്കൽ മേട്, തേക്കടി എന്നിവ സന്ദർശിക്കാൻ അവസരമുണ്ട്. കോഴിക്കോട് കടലുണ്ടി പക്ഷി സാങ്കേതത്തിലൂടെയുള്ള വഞ്ചി സവാരി, കാപ്പാട് ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ ഉൾപെടുത്തിയിട്ടുള്ള കടലുണ്ടി പാക്കേജ് മാർച്ച് ഒമ്പത്, 23 തീയതികളിൽ നടക്കും. സീ ഫുഡ്, വഞ്ചി സവാരി എന്നിവ പാക്കജിന്റെ ഭാഗമാണ്. രാവിലെ ആറിന് പുറപ്പെടുന്ന പാക്കേജ് രാത്രി ഒൻപതിന് തിരിച്ചെത്തും.ആഡംബര നൗക യാത്ര നെഫർറ്റിറ്റി പാക്കേജ് മാർച്ച് 15 ന് രാവിലെ 5.30 നു പുറപ്പെടും. കൊച്ചിയിൽ അഞ്ച് മണിക്കൂർ ക്രൂയിസിൽ യാത്ര ചെയ്ത് 16 ന് കണ്ണൂരിൽ തിരിച്ചെത്തും. അന്വേഷങ്ങൾക്കും ബുക്കിങ്ങിനും 9497007857, 8089463675 നമ്പറുകളിൽ ബന്ധപ്പെടാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്