വായന്നൂരിൽ സഹോദരങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആറുപേർക്കെതിരെ കേസ്

പേരാവൂർ : വായന്നൂർ അമ്പലക്കണ്ടിക്ക് സമീപം തിറയുത്സവത്തിനിടെ സഹോദരങ്ങളെ മർദ്ദിച്ച കേസിൽ ആറ് പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. കണ്ണമ്പള്ളി സ്വദേശികളായ അക്ഷയ്, അമൽ, മധു,അഖിൽ, അനൂപ്, ശ്രീരാഗ് എന്നിവർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കണ്ണമ്പള്ളിയിലെ കുന്നുമ്മൽ വീട്ടിൽ അഭയിന്റെ പരാതിയിലാണ് കേസ്. അഭയിനെയും ഹൃദ് രോഗിയായ സഹോദരനെയും കല്ലുകൊണ്ടും കൈകൊണ്ടും മർദ്ദിച്ചതായ പരാതിയിൽ പേരാവൂർ എ.എസ്.ഐ മുഹമ്മദ് റാഫി അന്വേഷണം തുടങ്ങിയിട്ടുണ്ട്.