Connect with us

THALASSERRY

എത്തി… ഡബിൾ ഡെക്കർ ബസ് തലശ്ശേരിയിൽ

Published

on

Share our post

തലശ്ശേരി : കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസ് തലശ്ശേരിയിലെത്തി. തിരുവനന്തപുരത്തും കൊച്ചിയിലും മാത്രം കാണുന്ന ഡബിൾഡെക്കർ ബസ് എത്തിയതറിഞ്ഞ് കെ.എസ്.ആർ.ടി.സി തലശ്ശേരി ഡിപ്പോയിൽ കാണാൻ ധാരാളം ആളുകളെത്തി.

ഡിപ്പോയുടെ മുന്നിലാണ് ബസ് നിർത്തിയിട്ടിരിക്കുന്നത്. തലശ്ശേരി പൈതൃക ടൂറിസം കേന്ദ്രങ്ങളിലൂടെ ഇനി ബസിൽ യാത്രചെയ്യാം. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽനിന്ന് വ്യാഴാഴ്ച രാത്രി ഏഴിന് പുറപ്പെട്ട ബസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് തലശ്ശേരിയിലെത്തി.

വഴിയിൽ യാത്രക്കാരെ കയറ്റിയാണ് ഡ്രൈവർ നവാസും കണ്ടക്ടർ ജയപ്രകാശും ബസ് തലശ്ശേരിയിലെത്തിച്ചത്.ബസിന്റെ താഴത്തെ നിലയിൽ 28 ആളുകൾക്ക് ഇരിക്കാനുളള സീറ്റും രണ്ട് മേശയുമുണ്ട്. മുകളിലത്തെ നിലയിൽ 21 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഉയരം കൂടുതലുള്ളതിനാൽ ബസ് കടന്നുപോകുന്ന വഴിയിലുള്ള താഴ്ന്ന് കിടക്കുന്ന വൈദ്യുതിലൈൻ ഉയർത്തുകയും മരക്കൊമ്പുകൾ നീക്കംചെയ്യുകയും വേണം. അതിനുള്ള നടപടി തുടങ്ങി.

തിരുവനന്തപുരത്ത് ഡബിൾഡെക്കർ ബസ് വൈകീട്ട് അഞ്ചു മുതൽ പത്തുവരേയുള്ള നൈറ്റ് സിറ്റി റൈഡും രാവിലെ ഒൻപത് മുതൽ നാലുവരെ ഡേസിറ്റി റൈഡുമാണ് നടത്തുന്നത്. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. തലശ്ശേരിയിൽ റൂട്ട് നിശ്ചയിച്ച ശേഷം നിരക്ക് തീരുമാനിക്കും. നിലവിലുള്ള ബസ് ചാർജിനേക്കാൾ തുക കൂടുതലായിരിക്കും.

വിദ്യാർഥികൾക്ക് യാത്രാ ചാർജിൽ ഇളവ് നൽകും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സ്പീക്കർ എ.എൻ.ഷംസീർ മുൻകൈയെടുത്താണ് ബസ് തലശ്ശേരിയിൽ എത്തിക്കാൻ നടപടി സ്വീകരിച്ചത്. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെ പങ്കെടുപ്പിച്ച് 22-ന് ബസ് ഓട്ടം തുടങ്ങാനാണ് സാധ്യത.

ഇല്ലിക്കുന്ന് ഗുണ്ടർട്ട് ബംഗ്ലാവ്, കോടതി, ഓവർബറീസ്‌ഫോളി, കടൽപ്പാലം,സെയ്ന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച്, ക്രിക്കറ്റ് സ്റ്റേഡിയം, സബ്കളക്ടർ ബംഗ്ലാവ്, താഴെ അങ്ങാടി, പാണ്ടികശാലകൾ, ജഗന്നാഥക്ഷേത്രം, ന്യുമാഹി മുകുന്ദൻ പാർക്ക്, മാഹി ബസ്‌ലിക്ക പള്ളി, മാഹി പുഴയോര നടപ്പാത, മുഴപ്പിലങ്ങാട് ബീച്ച് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള യാത്രയാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്.


Share our post

THALASSERRY

അറ്റകുറ്റപ്പണികൾക്കായി എടക്കാട് റെയിൽവെ ഗേറ്റ് നാളെ അടച്ചിടും

Published

on

Share our post

തലശ്ശേരി: എടക്കാട് കുളം റെയിൽവെ ഗേറ്റ് നാളെ അടച്ചിടും.എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതൽ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.


Share our post
Continue Reading

THALASSERRY

തലശേരിയിൽ ആംബുലൻസിൻ്റെ വഴി മുടക്കി കാർ; രോഗി മരിച്ചു

Published

on

Share our post

തലശ്ശേരി: കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ കളറോഡ് ടി.പി ഹൗസിൽ പരേതനായ ടി.പി സൂപ്പിയുടെ ഭാര്യ ഇ.കെ റുഖിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആസ്പത്രിയിൽ എത്തിച്ച റുഖിയ അൽപസമയത്തിനകം തന്നെ മരിച്ചു.

ആസ്പത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

THALASSERRY

സംസ്ഥാന ബധിര കായികമേള തലശ്ശേരിയിൽ

Published

on

Share our post

ത​ല​ശ്ശേ​രി: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ക​ളാ​യെ​ത്തു​ന്ന 800 ഓ​ളം ബ​ധി​ര-​മൂ​ക കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ത​ല​ശ്ശേ​രി​യി​ൽ ന​ട​ക്കും.ത​ല​ശ്ശേ​രി​യി​ലെ ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ സ്മാ​ര​ക ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന കാ​യി​ക​മേ​ള കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.കേ​ര​ള ബ​ധി​ര-​കാ​യി​ക കൗ​ൺ​സി​ലാ​ണ് കാ​യി​ക​മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ത് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള സം​ഘ​ട​ന​യാ​ണെ​ങ്കി​ലും ആ​റു​വ​ർ​ഷ​മാ​യി മേ​ള ന​ട​ത്താ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​ത് സാ​മ്പ​ത്തി​ക​മാ​യി കൗ​ൺ​സി​ലി​നെ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​ക​ട​മ്പ മ​റി​ക​ട​ക്കാ​ൻ സ്വ​ന്ത​മാ​യി ഫ​ണ്ട് സ​മാ​ഹ​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​അ​ഷ്റ​ഫും ചെ​യ​ർ​മാ​ൻ അ​ഡ്വ. പു​രു​ഷോ​ത്ത​മ​നും പ​റ​ഞ്ഞു. സ്വാ​ഗ​ത സം​ഘം സെ​ക്ര​ട്ട​റി എം. ​എ​ൻ. അ​ബ്ദു​ൽ റ​ഷീ​ദ്, ട്ര​ഷ​റ​ർ എ.​കെ. ബി​ജോ​യ്, വൈ​സ് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Trending

error: Content is protected !!