എയർപോർട്ട് റോഡ് ഭൂമി ഏറ്റെടുക്കൽ: പബ്ലിക് ഹിയറിങ് 26, 27, 28ന്

കണ്ണൂർ: തലശേരി- കൊടുവള്ളി- മമ്പറം- അഞ്ചരക്കണ്ടി- മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ തലശേരി, എരഞ്ഞോളി, പിണറായി, പാതിരിയാട്, പടുവിലായി, കീഴല്ലൂർ, പഴശ്ശി വില്ലേജുകളിൽ സാമൂഹ്യാഘാത പഠന റിപ്പോർട്ട് തയ്യാറാക്കുന്നു. ഏറ്റെടുക്കുന്ന ഭൂമിയിൽ അവകാശമുള്ള തലശേരി, എരഞ്ഞോളി വില്ലേജിലുള്ളവർ 26 ന് പകൽ 11.30ന് തലശേരി കോടിയേരി ബാലകൃഷ്ണൻ ടൗൺ ഹാളിലും പിണറായി വില്ലേജിലുള്ളവർ അന്ന് പകൽ മൂന്നിന് പിണറായി പഞ്ചായത്ത് ഹാളിലും നടക്കുന്ന പബ്ലിക് ഹിയറിങ്ങിന് ഹാജരാകണം.
പാതിരിയാട് വില്ലേജിലുള്ളവർ 27ന് പകൽ 11.30നും പടുവിലായി വില്ലേജിലുള്ളവർ അന്നുപകൽ മൂന്നിന് വേങ്ങാട് പഞ്ചായത്ത് ഹാളിലും കീഴല്ലൂർ വില്ലേജിലുള്ളവർ 28ന് പകൽ 11.30ന് കീഴല്ലൂർ വളയാലിലെ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിയിലും പഴശ്ശി വില്ലേജിലുള്ളവർ അന്ന് പകൽ മൂന്നിന് മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു.പി സ്കൂളിൻ്റെ ബിആർസി ഹാളിലും നടക്കുന്ന പബ്ലിക് ഹിയറിങ്ങിൽ ഹാജരാകണം.