കാട്ടാന ആക്രമണം; വയനാട്ടിൽ പരിക്കേറ്റ വനംവകുപ്പ് ജീവനക്കാരൻ മരിച്ചു
കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുവ ദ്വീപ് ജീവനക്കാരൻ മരിച്ചു. പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോളാണ് മരണപ്പെട്ടത്. ചെറിയമല ജംങ്ഷനിൽ ഡ്യൂട്ടിക്കിടെയാണ് ആന ആക്രമിച്ചത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.