എം.ഡി.എം.എ.യുമായി സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ

Share our post

മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ. പുൽപ്പള്ളി ജയശ്രീ സ്‌കൂൾ പ്രിൻസിപ്പാൾ രഘു നന്ദനം വീട്ടിൽ ജയരാജനെയാണ്(48) വൈത്തിരി പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 0.26 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇദ്ദേഹം സഞ്ചരിച്ച കെ.എൽ-55 ഡി 7878 നമ്പർ വാഹനവും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയിൽ എസ്.ഐ പി.വി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പോലിസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!