കണ്ണൂര്‍ ഗവ.വൃദ്ധ മന്ദിരത്തില്‍ സോഷ്യല്‍ വര്‍ക്കര്‍ നിയമനം

Share our post

കണ്ണൂര്‍ : കണ്ണൂര്‍ ഗവ.വൃദ്ധ മന്ദിരത്തില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അടല്‍ വയോ അഭ്യുദയ് യോജന പദ്ധതി പ്രകാരമാണിത്.

യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാല ബിരുദം/ബിരുദാനന്തര ബിരുദം. സര്‍ട്ടിഫൈഡ് കൗണ്‍സലിങ് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.

താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഫെബ്രുവരി 21ന് രാവിലെ 10ന് നടത്തുന്ന വാക്ക്-ഇന്‍-ഇന്റവ്യൂവില്‍ പങ്കെടുക്കുക. ഫോണ്‍: 0497 2997811.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!