ക്യാന്‍സര്‍ വാക്സിന്‍ ഉടന്‍ പുറത്തിറക്കുമെന്ന് പുടിന്‍

മോസ്കോ: ക്യാൻസറിനുള്ള വാക്സിനുകൾ നിർമിക്കാനുള്ള ഏറ്റവും അടുത്ത ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍. ഉടന്‍ തന്നെ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പുടിന്‍ ബുധനാഴ്ച പറഞ്ഞു.
“കാൻസർ വാക്സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിര്‍മാണത്തോട് ഞങ്ങള്‍ വളരെ അടുത്തിരിക്കുന്നു. വൈകാതെ തന്നെ അവ വ്യക്തിഗത ചികിത്സക്ക് ഫലപ്രദമായി ഉപയോഗിക്കാമെന്ന് പ്രതീക്ഷിക്കുന്നു,” ഭാവിയിലെ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഒരു ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് തരത്തിലുള്ള ക്യാൻസറിനുള്ളതാണ് നിര്‍ദ്ദിഷ്ട വാക്സിനെന്നോ മറ്റു വിശദാംശങ്ങളോ പുടിന്‍ പുറത്തുവിട്ടില്ല.