മട്ടന്നൂരില്‍ സ്‌കൂട്ടറില്‍ ചന്ദനമരം കടത്തുന്നതിനിടെ ഓടിരക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍

മട്ടന്നൂര്‍: മട്ടന്നൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കോളാരി കൊക്കയില്‍ റോഡില്‍ നിന്നും പൊലിസിനെ കണ്ട് ചന്ദന തടികള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലിസ് പിടികൂടി. കാഞ്ഞിരോട് ആയിഷ വില്ലയിലെ മുഹമ്മദ് റാഫിയാ(28) യെയാണ് തലമുണ്ടയിൽ നിന്നും അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ചന്ദന തടികള്‍ മുറിച്ചു സ്‌കൂട്ടറില്‍ കടത്തുന്നതിനിടെ പൊലിസ് വാഹനം കണ്ട ഇയാള്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മട്ടന്നൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.