ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം ഫെബ്രുവരി 17ന് തുടങ്ങും

തൃശൂര്‍ : ഫെബ്രുവരി 17 ന് സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന് തുടക്കമാകും. കലോത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ഫെബ്രുവരി 17മുതല്‍ 19വരെയുള്ള ദിവസങ്ങളിലാണ് കലാപരിപാടികള്‍.
മന്ത്രി ഡോ. ആര്‍. ബിന്ദു കലോത്സവം ഉദ്ഘാടനം ചെയ്യും. കലാവിരുന്നില്‍ പങ്കെടുക്കുന്നത് വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 200 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ്. സമാപന സമ്മേളനം 19ന് വൈകിട്ട്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കലാഭിരുചിയും സര്‍ഗ്ഗവാസനയും പരിപോഷിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലെത്തിക്കുന്നതിനുമാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.