സംസ്ഥാനത്ത് പോക്സോ കേസുകള്‍ കൂടുന്നു

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് കഴിഞ്ഞ ഒരുവര്‍ഷം മാത്രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 4641 പോക്സോ കേസുകള്‍. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും കഴിഞ്ഞ വര്‍ഷമാണ്.
തലസ്ഥാന ജില്ലയില്‍ മാത്രം 601 പോക്സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോക്സോ കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായാണ് പോലീസിന്റെ കണക്കുകള്‍. 2022-ല്‍ 4518 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 4641 ആയി ഉയര്‍ന്നു. ജില്ലകളിലും കേസുകളുടെ എണ്ണം കൂടി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം കേസുകളുള്ളത്.
പോക്സോ കേസുകളില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നുവെങ്കിലും ശിക്ഷാനിരക്ക് കുറവാണെന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ കേസില്‍ ഉള്‍പ്പെടെ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കും നിര്‍ദേശമുണ്ട്.