കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാ വിജ്ഞാപനം: അഫിലിയേറ്റഡ് കോളേജിലെ നാലാം സെമസ്റ്റർ എം.എസ്‍.സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്ങിന്റെ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രിൽ 2024 പരീക്ഷക്ക് 16 മുതൽ 20 വരെ പിഴ ഇല്ലാതെയും 22 വരെ പിഴയോടെയും അപേക്ഷിക്കാം. വിജ്ഞാപനം വെബ്‌സൈറ്റിൽ.
ഹാൾടിക്കറ്റ് : ഫെബ്രുവരി 20-ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (2014 മുതൽ 2016 വരെയുള്ള അഡ്മിഷൻ), നവംബർ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റും നോമിനൽ റോളുകളും വെബ്‌സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയ പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണം.
പുനർ മൂല്യനിർണയ ഫലം: അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്‍.സി, എം.എസ്.ഡബ്ല്യു, എം.എ, എം.കോം, ഡിഗ്രി ഏപ്രിൽ 2023-ലെ പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം വെബ്സൈറ്റിൽ.